Quantcast

ഉമ്മന്‍ചാണ്ടി - രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച ഇന്ന്

MediaOne Logo

Sithara

  • Published:

    6 Jun 2017 2:53 PM GMT

ഉമ്മന്‍ചാണ്ടി - രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച ഇന്ന്
X

ഉമ്മന്‍ചാണ്ടി - രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച ഇന്ന്

സംഘടനാ തെരഞ്ഞടുപ്പ് ഉടന്‍ വേണമെന്ന ആവശ്യമായിരിക്കും ഉമ്മന്‍ചാണ്ടി പ്രധാനമായും മുന്നോട്ട് വക്കുക.

കോണ്‍ഗ്രസ് ഹൈകമാന്‍ഡുമായുള്ള ചര്‍ച്ചക്കായി ഡല്‍ഹിയിലെത്തിയ ഉമ്മന്‍ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നികുമായി കൂടിക്കാഴ്ച നടത്തി. വൈകിട്ട് രാഹുലിനെ കാണുന്ന ഉമ്മന്‍ചാണ്ടി ഉടന്‍ സംഘടനാ തെരഞ്ഞെടുപ്പെന്ന ആവശ്യം മുന്നോട്ടുവെക്കും.

ഡി.സി.സി പുനസംഘടനയില്‍ എ ഗ്രൂപ്പിന് അര്‍ഹമായ പ്രാതിനിധ്യം കിട്ടാതായോടെ പ്രതിഷേധത്തിലായ ഉമ്മന്‍ചാണ്ടിയെ അനുനയിപ്പിക്കുന്നതിന്‍റ ഭാഗമായി ഹൈകമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയായിരുന്നു. ഡിസിസി പുനസംഘടനയില്‍ എ ഗ്രൂപ്പിന് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി ചര്‍ച്ചയില്‍ ആവര്‍ത്തിക്കും. പരിഹാര നടപടിക്കായി ഉടന്‍ സംഘടന തെരഞ്ഞടുപ്പ് വേണമെന്ന ആവശ്യവും ഉന്നയിക്കും. നേരത്തെ വാസ്നികിനോട് ഇക്കാര്യം ഉമ്മന്‍ ചാണ്ടി ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം ചേര്‍ന്ന രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് ഉമ്മന്‍‌ ചാണ്ടി വിട്ട് നിന്നിരുന്നു. പ്രതിഷേധത്തിന്‍റെ ഭാഗമായായിരുന്നു വിട്ട് നില്‍ക്കലെന്നാണ് വിലയിരുത്തപ്പെട്ടത്. നേരത്തെ നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വം ഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രതിഷേധ കണ്‍വന്‍ഷനിലും ഉമ്മന്‍ ചാണ്ടി പങ്കെടുത്തിരുന്നില്ല.

അതിനിടെ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്ന പ്രശ്നങ്ങളേയുളളുവെന്ന് വി എം സുധീരന്‍ മലപ്പുറത്ത് പറഞ്ഞു.

TAGS :

Next Story