Quantcast

കോഴിക്കോട് കലക്ടര്‍ക്കെതിരെ എംകെ രാഘവന്‍ എംപി മുഖ്യമന്ത്രിക്ക് പരാതി നല്‍കി

MediaOne Logo

admin

  • Published:

    6 Jun 2017 10:51 PM GMT

കോഴിക്കോട് കലക്ടര്‍ക്കെതിരെ എംകെ രാഘവന്‍ എംപി മുഖ്യമന്ത്രിക്ക് പരാതി നല്‍കി
X

കോഴിക്കോട് കലക്ടര്‍ക്കെതിരെ എംകെ രാഘവന്‍ എംപി മുഖ്യമന്ത്രിക്ക് പരാതി നല്‍കി

പ്രശ്നം പഠിക്കാന്‍ ചീഫ് സെക്രട്ടറി വിജയാനന്ദിനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. മുഖ്യമന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും

കോഴിക്കോട് എം.പി എം.കെ രാഘവന്‍ മുഖ്യമന്ത്രിയെ കണ്ട് കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍ പ്രശാന്തിനെതിരെ പരാതി നല്‍കി.ജനപ്രതിനിധിയായ തന്നെ അവഹേളിക്കുന്ന പെരുമാറ്റം കളക്ടറുടെ ഭാഗത്ത് നിന്നുണ്ടായന്നാണ് പരാതി.വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.

എം.കെ രാഘവന്‍ എംപിയും,എന്‍ പ്രശാന്ത് ഐഎഎസും തമ്മിലുള്ള വാദപ്രതിവാദം പുതിയ തലത്തിലേക്ക് കടന്നു.എംപി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി എം.കെ രാഘവന്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് പരാതി നല്‍കി.ഇതേത്തുടര്‍ന്ന് വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തുകയും ചെയ്തു.ചീഫ് സെക്രട്ടറിയോടും എം.കെ രാഘവന്‍ എം.പി നേരില്‍ കണ്ട് പരാതി പറഞ്ഞിട്ടുണ്ട്.ഫേസ്ബുക്കില്‍ "കുന്ദംകുളത്തിന്‍റെ ഭൂപടം' പോസ്റ്റ് ചെയ്തത് ആരേയും അവഹേളിക്കാനല്ലന്ന വിശദീകരണമാണ് പ്രാഥമികമായി കളക്ടര്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയിരിക്കുന്നത്.ഫേസ്ബുക്കില്‍ പോസ്റ്റിടുന്നത് തന്‍റെ സ്വകാര്യതയാണന്ന നിലപാടില്‍ കളക്ടര്‍ ഉറച്ചുനില്‍ക്കുകയാണ്.

ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും കളക്ടര്‍ക്കെതിരെ നടപടി വേണമോയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കുക. ജനപ്രതിനിധികളെ അപമാനിക്കാന്‍ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായി എം.കെ രാഘവന്‍ അറിയിച്ചിട്ടുണ്ട്.

TAGS :

Next Story