Quantcast

അഭിഭാഷകന്‍ യുവതിയെ അപമാനിച്ച കേസ് വനിതാ ഉദ്യോഗസ്ഥ അന്വേഷിക്കും

MediaOne Logo

Alwyn K Jose

  • Published:

    22 Oct 2017 8:03 PM GMT

അഭിഭാഷകന്‍ യുവതിയെ അപമാനിച്ച കേസ് വനിതാ ഉദ്യോഗസ്ഥ അന്വേഷിക്കും
X

അഭിഭാഷകന്‍ യുവതിയെ അപമാനിച്ച കേസ് വനിതാ ഉദ്യോഗസ്ഥ അന്വേഷിക്കും

കൊച്ചിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ യുവതിയെ അപമാനിച്ച കേസ് വനിത ഉദ്യോഗസ്ഥ അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ.

കൊച്ചിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ യുവതിയെ അപമാനിച്ച കേസ് വനിത ഉദ്യോഗസ്ഥ അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. അഭിഭാഷകനെതിരെയുള്ളത് കള്ള കേസാണെന്ന ആരോപണവും ഹൈക്കോടതിയില്‍ മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ച സംഭവവും ആലുവ റൂറല്‍ എസ്‍പി പി ഉണ്ണിരാജന്‍ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അഭിഭാഷക അസോസിയേഷന്റെ ജനറല്‍ ബോഡി യോഗം ഇന്ന് ഉച്ചതിരിഞ്ഞ് നടക്കും.

അഭിഭാഷകനെ കേസില്‍ കുടുക്കുകയായിരുന്നെന്നാണ് അഭിഭാഷക അസോസിയേഷനില്‍ ഒരു വിഭാഗത്തിന്റെ ആരോപണം. എന്നാല്‍ വ്യക്തമായ തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് കേസെന്നാണ് പൊലീസിന്റെ വാദം. കേസുമായി ബന്ധപ്പെട്ട രഹസ്യ മൊഴിയും പ്രതിയുടെ പിതാവ് പരാതിക്കാരിക്ക് രേഖാമൂലം നല്‍കിയ കത്തും പുറത്താവുകയും ചെയ്തു. ഈ അവസരത്തിലാണ് കേസ് അന്വേഷിക്കുന്നതിന് ആലുവ റൂറല്‍ പൊലീസിലെ വനിത ഉദ്യോഗസ്ഥയെ ഡിജിപി ചുമതലപ്പെടുത്തിയത്.

നേരത്തെ അഭിഭാഷക അസോസിയേഷന്‍ പ്രതിനിധികള്‍ ഡി‍ജിപിയെ സന്ദര്‍ശിച്ചിരുന്നു. അഭിഭാഷകനെതിരെ കള്ളക്കേസെടുത്തെന്ന ആരോപണവും ഇന്നലെ ഹൈക്കോടതിയില്‍ അഭിഭാഷകര്‍ മാധ്യമ പ്രവര്‍‌ത്തകരെ മര്‍ദ്ദിച്ച സംഭവവും ആലുവ റൂറല്‍ എസ്‍പി അന്വേഷിക്കും. വിഷയത്തില്‍ കെയുഡബ്ല്യുജെ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയും ഹൈക്കോടതി രജിസ്ട്രാറെയും കണ്ട് പരാതി നല്‍കിയിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്നാരോപിച്ച് അഭിഭാഷകരും പരാതി നല്‍കിയിട്ടുണ്ട്.

TAGS :

Next Story