Quantcast

ജിഷ്ണുവിനെ കോപ്പിയടിച്ചെന്ന് പറഞ്ഞ് കുടുക്കിയതെന്ന് പൊലീസ് റിപ്പോര്‍ട്ട്

MediaOne Logo

Khasida

  • Published:

    16 Dec 2017 10:02 PM GMT

ജിഷ്ണുവിനെ കോപ്പിയടിച്ചെന്ന് പറഞ്ഞ് കുടുക്കിയതെന്ന് പൊലീസ് റിപ്പോര്‍ട്ട്
X

ജിഷ്ണുവിനെ കോപ്പിയടിച്ചെന്ന് പറഞ്ഞ് കുടുക്കിയതെന്ന് പൊലീസ് റിപ്പോര്‍ട്ട്

കോളജ് മാനേജ്‌മെന്റിന്റെ ചില പ്രവൃത്തികള്‍ക്കെതിരെ പ്രതികരിച്ചിരുന്ന ജിഷ്ണുവിനോട് മാനേജ്‌മെന്റിന് നേരത്തെ വൈരാഗ്യമുണ്ടായിരുന്നു

ജിഷ്ണുവിനെ കോപ്പിയടിച്ചെന്ന് പറഞ്ഞ് കുടുക്കിയതെന്ന് പൊലീസ് റിപ്പോര്‍ട്ട്. ഇതിന് നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് ഉള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചന നടത്തി. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ് അടക്കമുള്ളവര്‍ ഗൂഢാലോചനയില്‍ പങ്കാളിയാതായും വൈസ് പ്രിന്‍സിപ്പലിന്റെ നേത്യത്വത്തില്‍ മര്‍ദിച്ചവെന്നും കണ്ടെത്തി. കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി അഞ്ച് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബവും സഹപാഠികളും ഉന്നയിച്ചിരുന്ന ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ.എന്‍.കെ.ശക്തിവേലു, പി.ആര്‍.ഒ സഞ്ചിത്, അധ്യാപകരായ സി.പി. പ്രവീണ്‍, ഡിബിന്‍ എന്നിവരെ പ്രതികളാക്കിയാണ് അന്വേഷണ സംഘം വടക്കാഞ്ചേരി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

കോളജ് മാനേജ്‌മെന്റിന്റെ ചില പ്രവൃത്തികള്‍ക്കെതിരെ പ്രതികരിച്ചിരുന്ന ജിഷ്ണുവിനോട് മാനേജ്‌മെന്റിന് വൈരാഗ്യമുണ്ടായി. ഇതിന്റെ ഭാഗമായാണ് ജിഷ്ണുവിനെ കോപ്പിയടിച്ചെന്ന് പറഞ്ഞ് കുടുക്കിയത്. അധ്യാപകരായ സി.പി. പ്രവീണും ഡിബിനും ജിഷ്ണുവിനെ കോപ്പിയടിച്ചെന്ന് പറഞ്ഞ് ആദ്യം പ്രിന്‍സിപ്പലിന്റെ മുറിയിലേക്കും പിന്നെ വൈസ് പ്രിന്‍സിപ്പലിന്റെ മുറിയിലേക്കും കൊണ്ടുപോയി. കോപ്പിയടിച്ചില്ലെന്ന് പ്രിന്‍സിപ്പല്‍ നിലപാടെടുത്തു. എന്നാല്‍ വൈസ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ ജിഷ്ണുവിന്റെ ഉത്തരക്കടലാസ് വെട്ടുകയും കോപ്പിയടിച്ചു എന്ന് എഴുതി വ്യാജ ഒപ്പിടുകയും ചെയ്തു. ഇവിടെ വച്ച് മൂന്ന് പേര്‍ ചേര്‍ന്ന് മര്‍ദിച്ചതായും കണ്ടെത്തി. കൃഷ്ണദാസും സഞ്ചിത്തും ചേര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങളക്കേമുള്ള തെളിവുകള്‍ നശിപ്പിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യാ പ്രേരണ, മര്‍ദനം, ഗൂഢാലോചന അടക്കം എട്ട് വകുപ്പുകളാണ് ചുമത്തിയത്.

ജിഷ്ണുവിന്റെ ജന്‍മനാടായ നാദാപുരത്തെ ആക്ഷന്‍ കൗണ്‍സിലും വിവിധ വിദ്യാര്‍ഥി യുവജന സംഘടനകളും പ്രതിഷേധ പരിപാടികള്‍ നടത്തി. പ്രതികളെ അറസ്റ്റ് ചെയ്യുന്നതടക്കമായ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ അനിശ്ചിതകാല സമരം തുടരാനാണ് കോളജ് വിദ്യാര്‍ഥികളുടെ തീരുമാനം.

Next Story