Quantcast

കേരള ഭരണ സര്‍വസീസ് വിരുദ്ധ സമരം ശക്തമാകുന്നു

MediaOne Logo

Sithara

  • Published:

    1 Jan 2018 12:21 PM GMT

ഇന്ന് മുതല്‍ അനിശ്ചിതകാലത്തേക്ക് പെന്‍ഡൌണ്‍ സമരവും സംഘടനകള്‍ പ്രഖ്യാപിച്ചു. അതേ സമയം ഭൂരിഭാഗം ജീവനക്കാരും ജോലിക്ക് കയറിയതായി....

കേരള ഭരണ സര്‍വസീസ് വിരുദ്ധ സമരം ശക്തമാകുന്നു. സര്‍ക്കാര്‍ മുന്നറിയിപ്പ് അവഗണിച്ച് പ്രതിപക്ഷാനുകൂല സംഘടനകള്‍ ഇന്നും പ്രത്യക്ഷ സമരം നടത്തി. ഇന്ന് മുതല്‍ അനിശ്ചിതകാലത്തേക്ക് പെന്‍ഡൌണ്‍ സമരവും സംഘടനകള്‍ പ്രഖ്യാപിച്ചു. അതേ സമയം ഭൂരിഭാഗം ജീവനക്കാരും ജോലിക്ക് കയറിയതായി ചീഫ് സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു.

ഭരണ സര്‍വീസ് വിരുദ്ധ സമരവുമായി മുന്നോട്ടുപോകുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പ് അവഗണിച്ചാണ് സെക്രട്ടറിയേറ്റ് ജീവനക്കാര്‍ രാപ്പകല്‍ കൂട്ട ഉപവാസം തുടങ്ങിയത്. കെ പി സി സി പ്രസിഡന്‍റ് വി എം സുധീരന്‍ കൂട്ട ഉപവാസം ഉദ്ഘാടനം ചെയ്തു.

നാളെ മുതല്‍ അരദിവസം പെന്‍ഡൌണ്‍ സ്ട്രേക്ക് നടത്തുമെന്നും യുഡിഎഫ് അനുകൂല ആക്ഷന്‍ കൌണ്‍സില്‍ പ്രഖ്യാപിച്ചു. അതിനിടെ ഹാജര്‍ വെച്ചശേഷം സമരത്തില്‍ പങ്കെടുക്കുന്നവരെ നിരീക്ഷിക്കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി. സമരം നേരിടുന്നത് ചര്‍ച്ച ചെയ്യാന്‍ വകുപ്പ് സെക്രട്ടറിമാരുടെ യോഗവും ചേര്‍ന്നു. 70 ശതമമാനത്തിലധികം ജീവനക്കാരും ജോലിക്ക ഹാജരായതായും ചീഫ് സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു.

TAGS :

Next Story