Quantcast

മുഖ്യമന്ത്രിയോട് നന്ദി പറയാന്‍ എ കെ ശശീന്ദ്രനെത്തി

MediaOne Logo

Sithara

  • Published:

    2 Feb 2018 10:49 PM GMT

രാജി പ്രഖ്യാപനത്തിന് ശേഷം ഇന്ന് രാവിലെ എ കെ ശശീന്ദ്രന്‍ തിരുവനന്തപുരത്തെത്തി.

രാജി പ്രഖ്യാപനത്തിന് ശേഷം ഇന്ന് രാവിലെ എ കെ ശശീന്ദ്രന്‍ തിരുവനന്തപുരത്തെത്തി. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിയായിരിക്കുമ്പോഴുള്ള എല്ലാ സഹകരണത്തിനും നന്ദി പറയാനാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും അദേഹം പറഞ്ഞു.

രാവിലെ ഏഴ് മണിയോടെയാണ് എ കെ ശശീന്ദ്രന്‍ തിരുവനന്തപുരത്തെ വസതിയില്‍ എത്തിയത്. മുഖ്യമന്ത്രിയെ കാണാനുള്ള കാത്തിരിപ്പ്. പിന്നീട് 8.30 ഓടെ വസതിയില്‍ നിന്നിറങ്ങി. നേരെ മുഖ്യമന്ത്രിയെ കാണാന്‍ ക്ലിഫ് ഹൌസിലേക്ക്. 10 മിനിറ്റോളം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച. പിന്നീട് ക്ലിഫ് ഹൌസിന് മുന്നില്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരെ കണ്ടു.

മന്ത്രിയായിരുന്ന സമയത്ത് മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ പിന്തുണയ്ക്ക് അദേഹം നന്ദി അറിയിച്ചു. ഒപ്പം ഗതാഗത വകുപ്പില്‍ താന്‍ ചെയ്ത കാര്യങ്ങളെ കുറിച്ചും കെഎസ്ആര്‍ടിസിയുടെ ഭാവിയെ കുറിച്ചും സംസാരിച്ചു. മുഖ്യമന്ത്രിയെ കണ്ടതിന് ശേഷം സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തുമെന്നാണ് കരുതിയത്. എന്നാല്‍ ഔദ്യോഗികവസതിയായ കാവേരിയിലേക്കാണ് അദ്ദേഹം പോയത്.

TAGS :

Next Story