Quantcast

എല്ലാ ക്ലാസ് മുറികളിലും വായനശാലയുമായി ഒരു വിദ്യാലയം

MediaOne Logo

Muhsina

  • Published:

    2 Feb 2018 9:10 AM GMT

എല്ലാ ക്ലാസ് മുറികളിലും വായനശാലയുള്ള സംസ്ഥാനത്തെ ഏക വിദ്യാലയമായി മാറിയിരിക്കുകയാണ് പത്തനംതിട്ട കോന്നിയിലെ ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്കൂള്‍. 2000ത്തില്‍ അധികം പുസ്തകങ്ങളാണ്..

എല്ലാ ക്ലാസ് മുറികളിലും വായനശാലയുള്ള സംസ്ഥാനത്തെ ഏക വിദ്യാലയമായി മാറിയിരിക്കുകയാണ് പത്തനംതിട്ട കോന്നിയിലെ ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്കൂള്‍. 2000ത്തില്‍ അധികം പുസ്തകങ്ങളാണ് 16 ക്ലാസ് മുറികളിലായി ക്രമീകരിച്ചിരിക്കുന്നത്.

എല്‍ കെ ജി മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂളിലെ ക്ലാസ് മുറികളിലെ ചുവരുകളില്‍ ഇതേപോലെ ഓരോ മഹാന്‍മാരുടെ പേരിലും ഓരോ അലമാരകള്‍ സജ്ജമാക്കിയിട്ടുണ്ട്. നൂറില്‍ പരം പുസ്തകങ്ങള്‍ ഓരോ ക്ലാസ്മുറിക്കുമുണ്ട്, പുസ്തകങ്ങളുടെ എണ്ണം ഓരോദിനവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.

പിറന്നാള്‍ ദിനങ്ങളില്‍ കുട്ടികള്‍ മിഠായിക്ക് പകരം പുസ്തകങ്ങള്‍ ക്ലാസുകളില്‍ എത്തിക്കും. വ്യക്തികളും സ്ഥാപനങ്ങളും പുസ്തകങ്ങള്‍ നല്‍കാന്‍ സന്നദ്ധരായി. അലമാരകള്‍ സംഭാവനചെയ്യാന്‍ വ്യാപാര സ്ഥാപനങ്ങളും മുന്നോട്ട് വന്നു.

പ്രായം പരിഗണിച്ച് കുട്ടികളുടെ അഭിരുചികള്‍ക്ക് ഇണങ്ങുന്ന പുസ്തകങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഓരോ ദിവസവും പുസ്തക വായനക്കായി പ്രത്യേകം പീരിയഡുണ്ട്. വായനക്ക് കുട്ടികള്‍ ആസ്വാദനക്കുറിപ്പ് തയ്യാറാക്കാന്‍ അധ്യാപകര്‍ സഹായിക്കുകയും ചെയ്യും.

TAGS :

Next Story