Quantcast

ഫോണ്‍ കെണി വിവാദം: രാജിവെച്ച മാധ്യമപ്രവര്‍ത്തകയുടെ മൊഴിയെടുക്കും

MediaOne Logo

Sithara

  • Published:

    8 March 2018 5:57 AM GMT

ഫോണ്‍ കെണി വിവാദം: രാജിവെച്ച മാധ്യമപ്രവര്‍ത്തകയുടെ മൊഴിയെടുക്കും
X

ഫോണ്‍ കെണി വിവാദം: രാജിവെച്ച മാധ്യമപ്രവര്‍ത്തകയുടെ മൊഴിയെടുക്കും

അല്‍ നീമ അഷ്റഫിന്‍റെ മൊഴി രാവിലെ പത്തിന് ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചാണ് എടുക്കുക

എ കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവെക്കാനിടയായ ഫോണ്‍ കെണി വിവാദത്തില്‍ മംഗളം ചാനലില്‍ നിന്ന് രാജിവെച്ച മാധ്യമപ്രവര്‍ത്തകയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. അല്‍ നീമ അഷ്റഫിന്‍റെ മൊഴി രാവിലെ പത്തിന് ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചാണ് എടുക്കുക. രാജിവെച്ച ശേഷം ചാനലിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച സാഹചര്യത്തിലാണ് മൊഴിയെടുക്കല്‍.

ചാനലില്‍ കഴിഞ്ഞ വർഷം മെയ് മാസത്തില്‍ 5 റിപ്പോർട്ടർമാരെ ഉൾപ്പെടുത്തി ഒരു ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിച്ചിരുന്നുവെന്ന് രാജിവെയ്ക്കുന്നുവെന്ന് പ്രഖ്യാപിച്ച് അല്‍ നീമയെഴുതിയ ഫേസ് ബുക്ക് കുറിപ്പില്‍ പറയുന്നു. ആ സംഘത്തിലേക്ക് തന്നെയും നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്‍റെ ഉദ്ദേശങ്ങൾ ശരിയല്ലെന്ന് തോന്നിയതിനാല്‍ തയ്യാറല്ലെന്ന് പറഞ്ഞുവെന്നും അല്‍ നീമ എഴുതി. മന്ത്രി എ കെ ശശീന്ദ്രനുമായി ബന്ധപ്പെട്ട വിവാദ വാർത്ത, ചാനൽ പുറത്ത് വിട്ടപ്പോഴാണ് താനും അറിഞ്ഞത്. മാധ്യമ പ്രവർത്തക എന്ന നിലയിൽ മാത്രമല്ല സ്ത്രീയെന്ന നിലയിലും അസഹ്യമായ സാഹചര്യമായതിനാലാണ് രാജി വച്ചതെന്നും അല്‍ നീമ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് അല്‍ നീമയുടെ മൊഴിയെടുക്കുന്നത്.

എകെ ശശീന്ദ്രന്‍റെ മൊഴി രേഖപ്പെടുത്താനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. മംഗളം അധികൃതരില്‍ നിന്ന് ലഭിച്ച രേഖകളുടെ കൂടുതല്‍ പരിശോധന പോലീസ് ഇന്ന് നടത്തും.

TAGS :

Next Story