Quantcast

സ്വാതന്ത്ര്യസമര സേനാനി കെ മാധവന്റെ മൃതദേഹം സംസ്കരിച്ചു

MediaOne Logo

Sithara

  • Published:

    18 March 2018 7:34 AM GMT

സ്വാതന്ത്ര്യസമര സേനാനി കെ മാധവന്റെ മൃതദേഹം സംസ്കരിച്ചു
X

സ്വാതന്ത്ര്യസമര സേനാനി കെ മാധവന്റെ മൃതദേഹം സംസ്കരിച്ചു

അന്തരിച്ച പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയന്‍ കമ്യൂണിസ്റ്റുമായ കെ മാധവന്റെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.

അന്തരിച്ച പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയന്‍ കമ്യൂണിസ്റ്റുമായ കെ മാധവന്റെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. കാഞ്ഞങ്ങാട് ടൌണ്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം വിലാപയാത്രയായാണ് മൃതദേഹം വീട്ടിലെത്തിച്ചത്.

വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്നലെ രാത്രിയായിരുന്നു കെ മാധവന്റെ അന്ത്യം. രാവിലെ 10 മുതല്‍ 3 വരെ മൃതദേഹം കാഞ്ഞങ്ങാട് ടൌണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു. ഇവിടെ നിന്നും വിലാപയാത്രയായാണ് മൃതദേഹം നെല്ലിക്കാട്ടെ വീട്ടിലെത്തിച്ചത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ റീത്ത് സമര്‍പ്പിച്ചു.

പി കരുണകരന്‍ എം പി, പി ജയരാജന്‍, പന്ന്യന്‍ രവീന്ദ്രന്‍, എം വി ജയരാജന്‍, സത്യന്‍ മൊകേരി, കെ പി കുഞ്ഞിക്കണ്ണന്‍, മടിക്കൈ കമ്മാരന്‍, സി എന്‍ ചന്ദ്രന്‍ തുടങ്ങിയ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധി പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. വൈകീട്ട് 4.30 ഓടെ കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.

TAGS :

Next Story