Quantcast

കോഴിക്കോട് വൃത്തിഹീനമായ രണ്ട് പലഹാര നിര്‍മാണ യൂണിറ്റുകള്‍ അടച്ചുപൂട്ടി

MediaOne Logo

Sithara

  • Published:

    4 April 2018 2:57 AM GMT

കോഴിക്കോട് വൃത്തിഹീനമായ രണ്ട് പലഹാര നിര്‍മാണ യൂണിറ്റുകള്‍ അടച്ചുപൂട്ടി
X

കോഴിക്കോട് വൃത്തിഹീനമായ രണ്ട് പലഹാര നിര്‍മാണ യൂണിറ്റുകള്‍ അടച്ചുപൂട്ടി

കോഴിക്കോട് നഗരത്തില്‍ പലഹാര നിര്‍മാണ യൂണിറ്റുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന.

കോഴിക്കോട് നഗരത്തില്‍ പലഹാര നിര്‍മാണ യൂണിറ്റുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന. വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന രണ്ട് യൂണിറ്റുകള്‍ ഉദ്യോഗസ്ഥര്‍ അടച്ച് പൂട്ടി. പകര്‍ച്ച വ്യാധികള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കാനാണ് അധികൃതരുടെ തീരുമാനം.

കോഴിക്കോട് നഗരത്തിലെ പ്രധാന ബേക്കറികളിലേക്കും ഹോട്ടലുകളിലേക്കും പലഹാരം നിര്‍മിച്ചു നല്‍കുന്ന മാവൂര്‍ റോഡിനു സമീപത്തെ പലഹാര നിര്‍മാണ യൂണിറ്റാണ് അടച്ചുപൂട്ടിയത്. പരിശോധനക്കെത്തിയ ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ കാഴ്ചകള്‍ കണ്ട് ഞെട്ടി. മാവു കുഴക്കുന്ന സ്ഥലം വൃത്തിയാക്കിയിട്ട് കാലങ്ങളായി. ലഹരി വസ്തുക്കളടക്കം ഇവിടെ നിന്നും കണ്ടെടുത്തു. ചില സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് പോലുമുണ്ടായിരുന്നില്ല. ഭക്ഷ്യസുരക്ഷാ വകുപ്പ് നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് മിക്ക യൂണിറ്റുകളുടേയും പ്രവര്‍ത്തനം.

പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് തീരുമാനം.

TAGS :

Next Story