Quantcast

വിട പറയുന്നത് രാഷ്ട്രീയത്തിലെ സൌമ്യ വ്യക്തിത്വം

MediaOne Logo

admin

  • Published:

    4 April 2018 3:22 AM GMT

ചന്ദ്രശേഖരൻനായരുടെ കാലത്താണ് കേരളത്തിൽ മാവേലി സ്റ്റോറുകൾ തുടങ്ങിയത്. സി.പി.ഐ.യുടെ ദേശീയ നിർവാഹക സമിതിയംഗം, കൊല്ലം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, അഖിലേന്ത്യ സഹകരണ ബാങ്ക്

കേരളത്തിലെ സിപിഐയുടെ ഏറ്റവും മുതിര്‍ന്ന നേതാക്കളിലൊരാളായിരുന്നു വിടപറഞ്ഞ ഇ ചന്ദ്രശേഖരന്‍ നായര്‍. ആദ്യ കേരളനിയമസഭയിലെ അംഗമായിരുന്ന അദ്ദേഹം മൂന്ന് തവണ മന്ത്രിയുമായി. സൌമ്യമായ വ്യക്തിത്വത്തിനുടമയായിരുന്നു ചന്ദ്രശേഖരന്‍ നായര്‍.
കൊട്ടാരക്കര മണ്ഡലത്തില്‍ നിന്നാണ് ഇ ചന്ദ്രശേഖരന്‍ നായര്‍ 1957ലെ ഒന്നാം കേരള നിയമസഭയിലെത്തിയത്. പിന്നീട് 5തവണ കൂടി എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടു. കൊട്ടാരക്കര, പത്തനാനാപുരം,ചടയമംഗലം,കരുനാഗപളളി മണ്ഡലങ്ങളെ പ്രതിനിധീകരിച്ചു. 1980 ൽ നായനാർ മന്ത്രിസഭയിലൂടെ ആദ്യമായി മന്ത്രിയായി.പിന്നീട് 87ലെയും,96ലെയും നായനാര്‍ മന്ത്രിസഭകളിലും അംഗമായി. മൂന്ന് തവണയും ഭക്ഷ്യം, പൊതുവിതരണ വകുപ്പിന്റെ ചുമതല. 96 ല്‍ ടൂറിസം, നിയമവകുപ്പുകള്‍ കൂടി കൈകാര്യം ചെയ്തു.

ചന്ദ്രശേഖരൻനായരുടെ കാലത്താണ് കേരളത്തിൽ മാവേലി സ്റ്റോറുകൾ തുടങ്ങിയത്. സി.പി.ഐ.യുടെ ദേശീയ നിർവാഹക സമിതിയംഗം, കൊല്ലം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, അഖിലേന്ത്യ സഹകരണ ബാങ്ക് ഫെഡറേഷന്റെ ചെയർമാൻ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സൌമ്യതയുടെ പര്യായമായിരുന്ന ചന്ദ്രശേഖരന്‍ നായര്‍ ഏഴ് ദശാബ്ദം നീണ്ട രാഷ്ട്രീയപ്രവര്‍ത്തനത്തിനിടെ ഒരു വിവാദങ്ങള്‍ക്കും ഇടനല്‍കിയിട്ടില്ല. 1928 ഡിസംബര്‍ രണ്ടിന് ഈശ്വരപിള്ളയുടെയും മീനാക്ഷിയമ്മയുടെയും മകനായി കൊട്ടാരക്കരയിലാണ് ജനനം. മനോരമാനായരാണ് ഭാര്യ.

TAGS :

Next Story