Quantcast

ജിഷ കൊലക്കേസ്: വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അമീറുല്‍ ഇസ്‍ലാമിന്‍റെ അപ്പീല്‍

MediaOne Logo
ജിഷ കൊലക്കേസ്: വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അമീറുല്‍ ഇസ്‍ലാമിന്‍റെ അപ്പീല്‍
X

ജിഷ കൊലക്കേസ്: വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അമീറുല്‍ ഇസ്‍ലാമിന്‍റെ അപ്പീല്‍

കീഴ്ക്കോടതിയുടെ വിധി റദ്ദാക്കണമെന്നും കേസിൽ പുനരന്വേഷണം നടത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ജിഷ കൊലപാതകകേസില്‍ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമീറുല്‍ ഇസ്‌ലാം ഹൈക്കോടതിയില്‍ അപ്പീല്‍ നൽകി. കീഴ്ക്കോടതിയുടെ വിധി റദ്ദാക്കണമെന്നും കേസിൽ പുനരന്വേഷണം നടത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അമീറുല്‍ ഇസ്‍ലാമിന് വേണ്ടി അഡ്വ. ബിഎ ആളൂറാണ് ഹരജി സമര്‍പ്പിച്ചത്. അപൂര്‍വത്തില്‍ അപൂര്‍വവും അതിക്രൂരവുമായ കൊലപാതകമെന്ന് വിലയിരുത്തിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അമീറുൽ ഇസ്‍ലാമിന് വധശിക്ഷ വിധിച്ചത്.

Next Story