Quantcast

മലപ്പുറം സ്ഫോടനം: അന്വേഷണം എന്‍ഐഎ ഏറ്റെടുത്തേക്കും

MediaOne Logo

Sithara

  • Published:

    5 May 2018 8:16 PM GMT

മലപ്പുറം സ്ഫോടനം: അന്വേഷണം എന്‍ഐഎ ഏറ്റെടുത്തേക്കും
X

മലപ്പുറം സ്ഫോടനം: അന്വേഷണം എന്‍ഐഎ ഏറ്റെടുത്തേക്കും

സ്ഫോടനത്തിന് പിന്നില്‍ വിദേശ ബന്ധമുണ്ടോയെന്നും അന്വേഷിക്കും.

മലപ്പുറം സ്ഫോടനത്തിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുമെന്ന് സൂചന. സ്ഫോടനത്തിന് പിന്നില്‍ വിദേശ ബന്ധമുണ്ടോയെന്നും അന്വേഷിക്കും. കര്‍ണ്ണാടക, തമിഴ്നാട് പൊലീസിന്‍റെ സഹകരണത്തോടെയാണ് കേരള പൊലീസ് അന്വേഷണം തുടരുന്നത്.

സ്ഫോടനത്തെ കുറിച്ചുള്ള അന്വേഷണത്തിന് മറ്റ് സംസ്ഥാനങ്ങളിലെ പൊലീസിന്‍റെ കൂടി സഹായം തേടാനാണ് കേരള പോലീസിന്‍റെ തീരുമാനം. മൈസൂര്‍ സ്ഫോടനവുമായി സാമ്യം ഉണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് കര്‍ണാടക പൊലീസും വിവരങ്ങള്‍ ശേഖരിച്ചു. വിദേശബന്ധം ഉണ്ടോയെന്ന് കൂടി അന്വേഷിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ കേസിന്‍റെ അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറുന്നതാവും ഉചിതമെന്ന നിലപാടിലാണ് ഉന്നത പോലീസ് ഉദ്യോസ്ഥരുള്ളത്.
കേന്ദ്ര ഏജന്‍സികളുടെ സഹായം തേടുമെന്ന് നേരത്തെ ഡിജിപി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തും സമാന സ്വഭാവത്തോടെ നടന്ന സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ ബേസ് മൂവ്മെന്‍റാണെന്ന സംശയം നിലനില്‍ക്കുന്നത് സാഹചര്യത്തില്‍ അന്വേഷണം ഉടന്‍ എന്‍ഐഎ ഏറ്റെടുക്കുമെന്നാണ് സൂചന.

TAGS :

Next Story