Quantcast

കമലിന്‍റെ വീട്ടിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തി

MediaOne Logo

Damodaran

  • Published:

    5 May 2018 8:28 AM GMT

കമലിന്‍റെ വീട്ടിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തി
X

കമലിന്‍റെ വീട്ടിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തി

പ്രതിഷേധത്തിനൊടുവില്‍ ദേശീയഗാനം ആലപിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്. ദേശസ്നേഹം ആരുടെയും കുത്തകയല്ലെന്നും കമല്‍ പറഞ്ഞു. 

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്റെ കൊടുങ്ങല്ലൂരുള്ള വീട്ടിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തി. തിയേറ്ററില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയതിനെതിരെ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി ഹരജി സമര്‍പ്പിച്ചതിനെതിരെ പ്രതിഷേധിച്ചായിരുന്ന മാര്‍ച്ച്. കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി രക്ഷാധികാരിയാണ് കമല്‍. മാര്‍ച്ച് വീടിന്റെ നൂറ് മീറ്റര്‍ അകലെവെച്ച് പൊലീസ് തടഞ്ഞു. പ്രതിഷേധത്തിനൊടുവില്‍ ദേശീയഗാനം ആലപിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.

യുവമോര്‍ച്ചയുടെ പ്രതിഷേധം എന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. ഐഎഫ്എഫ്കെയുടെ എല്ലാ പ്രദര്‍ശനങ്ങളിലും ദേശീയഗാനം ആലപിക്കുന്നുണ്ട്. തങ്ങളുടെ അനുവാദമില്ലാതെ പ്രതിനിധികളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിക്കുകയാണ് ചെയ്തത്. ദേശസ്നേഹം ആരുടെയും കുത്തകയല്ലെന്നും കമല്‍ പറഞ്ഞു.

TAGS :

Next Story