ഫാസിസത്തിനെതിരെ തൃശൂരില്‍ സ്വാതന്ത്ര്യത്തിലേക്കുള്ള നടത്തം

ഫാസിസത്തിനെതിരെ തൃശൂരില്‍ സ്വാതന്ത്ര്യത്തിലേക്കുള്ള നടത്തം
തൃശ്ശൂരില്‍ ഫാസിസത്തിനെതിരെ സ്വാതന്ത്ര്യത്തിലേക്കുള്ള നടത്തം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
തൃശ്ശൂരില്‍ ഫാസിസത്തിനെതിരെ സ്വാതന്ത്ര്യത്തിലേക്കുള്ള നടത്തം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പീപ്പിള്‍സ് എഗൈന്‍സ്റ്റ് ഫാസിസം സംഘടിപ്പിക്കുന്ന മനുഷ്യസംഗമത്തിന്റെ ഭാഗമായാണ് വിവിധ കലാപരിപാടികളടങ്ങിയ ഫ്രീഡം വാക്ക് സംഘടിപ്പിച്ചത്. മനുഷ്യസംഗമത്തില്‍ ഇന്ന് ഉച്ചക്ക് കാമ്പസ് പ്രതിരോധത്തില്‍ എന്ന സംവാദത്തില്‍ ജെ.എന്‍.യു, ഹൈദരബാദ് യൂണിവേഴ്സിറ്റി, പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ പങ്കെടുക്കും.
ഫാസിസത്തിനെതിരെ സ്വാതന്ത്ര്യത്തിലേക്കുള്ള നടത്തത്തില്‍ കലാസാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. കൊച്ചിയില്‍ സംഘടിപ്പിച്ച മനുഷ്യസംഗമത്തിന്റെ തുടര്‍ച്ചയായാണ് തൃശ്ശൂരിലും വിവിധ സംഘടനകളുടെ പിന്തുണയോടെ പ്രതിരോധ സംഗമം നടക്കുന്നത്.
മഹാത്മാ ഗാന്ധിയും, അംബേദ്കറും, അയ്യങ്കാളിയും തുടങ്ങി കല്‍ബുര്‍ഗി വരെയുള്ളവരെ അവതരിപ്പിച്ചും വിവിധ കലാപരിപാടികളോടും കൂടിയായിരുന്നു സ്വരാജ് റൌണ്ടിലൂടെയുള്ള സ്വാതന്ത്ര്യത്തിലേക്കുള്ള നടത്തം.
എം ബി രാജേഷ് എം പി, വി എസ് സുനില്‍കുമാര്‍ എംഎല്‍എ, മുന്‍ മന്ത്രി മാരായ ബിനോയ് വിശ്വം, കെ പി രാജേന്ദ്രന്‍, സാറാ ജോസഫ് എന്നിവര്‍ പങ്കെടുത്തു.
Adjust Story Font
16