എഡിജിപി ശ്രീലേഖയ്‌ക്ക് ക്ലീന്‍ചിറ്റ്; വിജിലന്‍സ് റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍

- Published:
5 May 2018 9:50 PM GMT

എഡിജിപി ശ്രീലേഖയ്‌ക്ക് ക്ലീന്‍ചിറ്റ്; വിജിലന്‍സ് റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍
തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് പരിഗണിക്കുന്നത്
സാമ്പത്തിക ക്രമക്കേട് ആരോപണത്തില്‍ മുന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എഡിജിപി ആര്‍ ശ്രീലേഖയ്‌ക്ക് ക്ലീന്‍ചിറ്റ് നല്‍കി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് പരിഗണിക്കുന്നത്. എഡിജിപി റോഡ് സുരക്ഷ ഫണ്ട് ദുര്‍വിനിയോഗം ചെയ്‌തെന്ന് ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ കഴമ്പില്ലെന്നായിരുന്നു വിജിലന്‍സിന്റെ ദ്രുതപരിശോധന റിപ്പോര്‍ട്ട്. ശ്രീലേഖയ്‌ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി ആവശ്യമില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന്‍ ഇന്ന് കോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിക്കും.
Next Story
Adjust Story Font
16