Quantcast

പെരിയാര്‍ നദി അതോറ്റി രൂപീകരിക്കണമെന്ന് സിപിഎം

MediaOne Logo

Ubaid

  • Published:

    5 May 2018 10:43 PM GMT

പെരിയാര്‍ നദി അതോറ്റി രൂപീകരിക്കണമെന്ന് സിപിഎം
X

പെരിയാര്‍ നദി അതോറ്റി രൂപീകരിക്കണമെന്ന് സിപിഎം

പെരിയാര്‍ ദിനം പ്രതി മലിനമായിക്കൊണ്ടിരിക്കുകയും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വ്യത്യസ്ഥ മുദ്രാവാക്ക്യങ്ങള്‍ ഉയര്‍ത്തി സമരം ശക്തമാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി കൊണ്ട് സിപിഎം രംഗത്ത് വരുന്നത്

പെരിയാര്‍ നദി സംരക്ഷണത്തിനായി പെരിയാര്‍ നദീ അതോറിറ്റി രൂപീകരിക്കണമെന്ന് സിപിഎം എറണാകുളം ജില്ലാകമ്മിറ്റി. മലിനീകരണത്തിന് ഇടയാക്കുന്ന ഘടകങ്ങള്‍ സംബന്ധിച്ച് വിദഗ്ധരുടെ സമിതി അന്വേഷണം നടത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു. ജനങ്ങളുടെ ആശങ്ക പൂര്‍ണമായും അകറ്റാന്‍ കഴിയുന്ന അന്വേഷണസംവിധാനം ഏര്‍പ്പെടുത്തണമെന്നും സിപിഎം ജില്ലാനേതൃത്വം ആവശ്യപ്പെട്ടു.

പെരിയാര്‍ ദിനം പ്രതി മലിനമായിക്കൊണ്ടിരിക്കുകയും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വ്യത്യസ്ഥ മുദ്രാവാക്ക്യങ്ങള്‍ ഉയര്‍ത്തി സമരം ശക്തമാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി കൊണ്ട് സിപിഎം രംഗത്ത് വരുന്നത്. പെരിയാറിന്‍റെ സംരക്ഷണത്തിന് അടിയന്തരമായി സര്‍ക്കാര്‍ പെരിയാര്‍ നദീ അതോറിറ്റി രൂപീകരിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു. ജില്ലയിലെ ജനങ്ങളുടെ കുടിവെള്ളത്തിന്‍റെ മുഖ്യസ്രോതസ്സായ പെരിയാര്‍ മലിനമാകുന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. അതിനാല്‍ തന്നെ വിദഗ്ധരടങ്ങുന്ന സമിതി രൂപീകരിച്ച് ഇതു സംബന്ധിച്ച് അന്വേഷണം നടത്തണം. അതേസമയം തീരത്തെ വ്യവസായശാലകള്‍ അടച്ചുപൂട്ടണമെന്ന ഒരു വിഭാഗത്തിന്‍റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് പാര്‍ട്ടി ജില്ലാനേതൃത്വം വ്യക്തമാക്കി. എന്നാല്‍ ഇവയെല്ലാം നിയമങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വ്യവസായശാലകളിലെ മാലിന്യങ്ങള്‍ക്ക് പുറമെ ആശുപ്ത്രി മാലിന്യങ്ങളും മനുഷ്യവിസര്‍ജ്യവും പെരിയാറിനെ മലിനമാക്കുന്നുണ്ട്. ഇതിനെതിരേയും ശക്തമായ നടപടി സ്വീകരിക്കണം. കുടിവെള്ളമാകെ വിഷമാണെന്ന തരത്തിലുള്ള തെറ്റായ പ്രചാരണങ്ങളെ ചെറുക്കണമെന്നും ജനങ്ങളുടെ ആശങ്ക അകറ്റാന്‍ കഴിയും വിധമുള്ള വിശ്വാസയോഗ്യമായ അന്വേഷണസംവിധാനം ഏര്‍പ്പെടുത്തണമെന്നും ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

TAGS :

Next Story