Quantcast

വേങ്ങര ഗവ. ബോയ്സ് സ്കൂളില്‍ ആവശ്യത്തിന് ക്ലാസ് മുറികളില്ല

MediaOne Logo

Jaisy

  • Published:

    5 May 2018 1:53 AM GMT

വേങ്ങര ഗവ. ബോയ്സ് സ്കൂളില്‍ ആവശ്യത്തിന് ക്ലാസ് മുറികളില്ല
X

വേങ്ങര ഗവ. ബോയ്സ് സ്കൂളില്‍ ആവശ്യത്തിന് ക്ലാസ് മുറികളില്ല

കഴിഞ്ഞ വര്‍ഷം സ്കൂള്‍ കെട്ടിടം പൊളിഞ്ഞു വീണതിനാല്‍ 20 ക്ലാസ്മുറികള്‍ കൂടി പൊളിച്ചുമാറ്റാന്‍ ഉത്തരവായിട്ടുണ്ട്

മലപ്പുറം വേങ്ങര ഗവണ്‍മെന്റ് ബോയ്സ് സ്കൂളില്‍ ആവശ്യത്തിന് ക്ലാസ്മുറികളില്ല. കഴിഞ്ഞ വര്‍ഷം സ്കൂള്‍ കെട്ടിടം പൊളിഞ്ഞു വീണതിനാല്‍ 20 ക്ലാസ്മുറികള്‍ കൂടി പൊളിച്ചുമാറ്റാന്‍ ഉത്തരവായിട്ടുണ്ട്. പക്ഷേ പകരം ക്ലാസ്മുറികള്‍ നിര്‍മിക്കാന്‍ നടപടികളൊന്നുമായിട്ടില്ല.

അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താന്‍ സര്‍ക്കാര്‍ ശിപാര്‍ശ ചെയ്ത സ്കൂളുകളിലൊന്നാണ് വേങ്ങര ഗവ ബോയ്സ് സ്കൂള്‍. കഴിഞ്ഞ വര്‍ഷമാണ് കലപ്പഴക്കം കാരണം ദ്രവിച്ച സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണത്. ആ സമയത്ത് ക്ലാസ് നടക്കാത്തതിനാലാണ് വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടത്. ഇതിനെ തുടര്‍ന്ന് ഇതേ കാലപ്പഴക്കമുള്ള 20 ക്ലാസ് മുറികള്‍ പൊളിച്ചുമാറ്റാനും ഉത്തരവായി. സൌകര്യങ്ങളില്ലാത്ത ക്ലാസ്മുറികളിലാണിപ്പോള്‍ വിദ്യാര്‍ഥികളുടെ പഠനം.

സ്കൂളിനെ ഹൈടെക് നിലവാരത്തിലേക്കെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. ചുരുങ്ങിയത് 15 ക്ലാസ്മുറികളെങ്കിലും നിര്‍മിച്ചുകിട്ടണമെന്നാണ് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ആവശ്യം.

TAGS :

Next Story