Quantcast

ജിഎസ്ടി ആശയക്കുഴപ്പം: സര്‍ക്കാര്‍ മേഖലയിലെ നിര്‍മ്മാണങ്ങള്‍ പ്രതിസന്ധിയില്‍

MediaOne Logo

Sithara

  • Published:

    5 May 2018 2:23 AM GMT

ജിഎസ്ടി ആശയക്കുഴപ്പം: സര്‍ക്കാര്‍ മേഖലയിലെ നിര്‍മ്മാണങ്ങള്‍ പ്രതിസന്ധിയില്‍
X

ജിഎസ്ടി ആശയക്കുഴപ്പം: സര്‍ക്കാര്‍ മേഖലയിലെ നിര്‍മ്മാണങ്ങള്‍ പ്രതിസന്ധിയില്‍

ജിഎസ്ടിയിലെ ആശക്കുഴപ്പം മാറ്റയില്ലെങ്കില്‍ കടുത്ത പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുമെന്ന് ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍.

ജിഎസ്ടിയിലെ ആശക്കുഴപ്പം മാറ്റയില്ലെങ്കില്‍ കടുത്ത പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുമെന്ന് ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍. ജിഎസ്ടി നടപ്പാക്കിയതുമൂലം ഉണ്ടായ നഷ്ടം സംസ്ഥാന സര്‍ക്കാര്‍ എഴുതി തള്ളണമെന്നാണ് പ്രധാന ആവശ്യം. ജിഎസ്ടിയില്‍ വ്യക്തത വരുത്തിയില്ലെങ്കില്‍ ടെണ്ടര്‍ നടപടികള്‍ ബഹിഷ്കരിക്കുമെന്നും ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ അറിയിച്ചു.

ജൂലൈ മാസത്തില്‍ എടുത്ത ടെണ്ടറുകള്‍ക്ക് വാറ്റ് മാത്രമാണ് നികുതിയായിട്ട് ഉണ്ടായിരുന്നത്. എന്നാല്‍ ഇതേ ജോലിയുടെ രണ്ടാം ഘട്ടം ചെയ്യാന്‍ ഇപ്പോള്‍ ജിഎസ്ടി നല്‍കണം. ഇത് കോണ്‍ട്രാക്ടര്‍മാര്‍ക്ക് കൂടുതല്‍ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്. നിലവില്‍ ടെണ്ടര്‍ എടുത്ത ജോലികളെല്ലാം മുടങ്ങി കിടക്കുന്ന അവസ്ഥയിലുമാണ്. ആയതിനാല്‍ തെലുങ്കാന സര്‍ക്കാര്‍ ഇളവ് നല്കിയത് പോലെ സംസ്ഥാന സര്‍ക്കാരും ഇളവുകള്‍ അനുവദിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

ജിഎസ്ടി ‌നിലവില്‍ വന്നിട്ടും പഴയ രീതിയിലുള്ള ടെണ്ടര്‍ നടപടികള്‍ സര്‍ക്കാര്‍ തുടരുന്നത് ശരിയല്ല. ഇത് തുടര്‍ന്നാല്‍ ടെണ്ടര്‍ നടപടികള്‍ ബഹിഷ്കരിക്കുമെന്നും കോണ്‍ട്രാക്ടേഴ്സ് വ്യക്തമാക്കി. സോഫ്റ്റ് വെയര്‍ ഉണ്ടാക്കുന്ന ആശയക്കുഴപ്പവും സാമ്പത്തിക നഷ്ടത്തിന് കാരണമാകുന്നുണ്ട്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് 9ന് ചേരുന്ന ജിഎസ്ടി കൌണ്‍സില്‍ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും ഗവണ്‍മെന്റ് കോണ്‍ട്രാക്ടര്‍മാര്‍ ആവശ്യപ്പെട്ടു.

TAGS :

Next Story