Quantcast

ദേശീയപാത നിര്‍മ്മാണത്തിനെതിരെ കീഴാറ്റൂരില്‍ സമരം പുനരാരംഭിക്കുന്നു

MediaOne Logo

Subin

  • Published:

    5 May 2018 9:36 AM GMT

ദേശീയപാത നിര്‍മ്മാണത്തിനെതിരെ കീഴാറ്റൂരില്‍ സമരം പുനരാരംഭിക്കുന്നു
X

ദേശീയപാത നിര്‍മ്മാണത്തിനെതിരെ കീഴാറ്റൂരില്‍ സമരം പുനരാരംഭിക്കുന്നു

സി.പി.എം കീഴാറ്റൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മറ്റിയുടെ കീഴിലുളള പ്ലാത്തോട്ടം,കൂവോട് മേഖലയിലെ പാര്‍ട്ടി അംഗങ്ങള്‍ അടക്കമുളളവര്‍ ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെ ഇന്ന് മുതല്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

കണ്ണൂര്‍ കീഴാറ്റൂരില്‍ വയല്‍ നികത്തിയുളള ദേശീയപാത നിര്‍മാണത്തിനെതിരായ നാട്ടുകാരുടെ സമരം പുനരാരംഭിക്കുന്നു. വയല്‍ക്കരയില്‍ ഇന്ന് സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടക്കും. സര്‍ക്കാര്‍ വ‍ഞ്ചിച്ചെന്നാണ് സമരസമിതിയുടെ ആരോപണം. ബൈപ്പാസ് നിര്‍മാണത്തിനെതിരായ സമരം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് സമരസമതിയുടെ തീരുമാനം.

കീഴാറ്റൂര്‍ വീണ്ടും സമരമുഖത്തേക്ക് നീങ്ങുകയാണ്. 250 ഏക്കറോളം വരുന്ന നെല്‍വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കാനുളള നീക്കത്തിനെതിരെ 19 ദിവസം നീണ്ട സമരത്തിനൊടുവില്‍ ബദല്‍ മാര്‍ഗ്ഗം ആരായാന്‍ പ്രത്യേക സംഘത്തെ നിയമിക്കുമെന്ന മന്ത്രിയുടെ ഉറപ്പിലായിരുന്നു ആദ്യ ഘട്ട സമരം നാട്ടുകാര്‍ അവസാനിപ്പിച്ചത്. എന്നാല്‍ പൊതുമരാമത്ത് വകുപ്പ് നിയോഗിച്ച കമ്മറ്റിയുടെ തീരുമാനം അംഗീകരിക്കാനാവില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. കീഴാറ്റൂരിലെ ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും ഇവര്‍ പറയുന്നു.

ഇന്ന് വൈകിട്ട് വയല്‍ക്കരയില്‍ നാട്ടുകാരുടെ വിപുലമായ കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ത്ത് വീണ്ടും സമരം ആരംഭിക്കാനാണ് സമര സമിതിയുടെ തീരുമാനം. ഇതിനിടെ സമരം കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിക്കുകയാണ്. സി.പി.എം കീഴാറ്റൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മറ്റിയുടെ കീഴിലുളള പ്ലാത്തോട്ടം,കൂവോട് മേഖലയിലെ പാര്‍ട്ടി അംഗങ്ങള്‍ അടക്കമുളളവര്‍ ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെ ഇന്ന് മുതല്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. വൈകിട്ട് വയലില്‍ പ്രതിഷേധ ജ്വാല തെളിയിച്ചാണ് ഇവര്‍ സമരം ആരംഭിക്കുക. സര്‍ക്കാര്‍ നിലപാടിനെതിരെ പാര്‍ട്ടിയുടെ സ്വാധീന മേഖലകളിലേക്ക് പടരുന്ന സമരം സി.പി.എം നേതൃത്വത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കും.

TAGS :

Next Story