Quantcast

അഡ്വ ഉദയഭാനുവിനെ ചോദ്യംചെയ്യുന്നു; ഇന്ന് കോടതിയില്‍ ഹാജരാക്കും

MediaOne Logo

Sithara

  • Published:

    5 May 2018 9:48 AM GMT

അഡ്വ ഉദയഭാനുവിനെ ചോദ്യംചെയ്യുന്നു; ഇന്ന് കോടതിയില്‍ ഹാജരാക്കും
X

അഡ്വ ഉദയഭാനുവിനെ ചോദ്യംചെയ്യുന്നു; ഇന്ന് കോടതിയില്‍ ഹാജരാക്കും

ഇന്നലെ രാത്രി തൃപ്പുണ്ണിത്തുറയിലെ സഹോദരന്റെ വീട്ടിൽ നിന്നാണ് ഉദയഭാനുവിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ രാജീവിന്റെ കൊലപാതക കേസിൽ അറസ്റ്റിലായ അഡ്വ സി പി ഉദയഭാനുവിന്‍റെ ചോദ്യംചെയ്യൽ തുടരും. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഉദയഭാനുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രി തൃപ്പുണ്ണിത്തുറയിലെ സഹോദരന്റെ വീട്ടിൽ നിന്നാണ് ഉദയഭാനുവിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ ഒളിവില്‍ പോയ ഉദയഭാനുവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അഡ്വ. ഉദയഭാനുവിനെതിരെ കാര്യമായ അന്വേഷണം നടന്നിട്ടില്ല. അതുകൊണ്ടുതന്നെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാൻ ഇനിയും സമയം നീട്ടി നൽകാനാവില്ലെന്നാണ് കോടതി ജാമ്യാപേക്ഷ തള്ളിക്കൊണ്ട് വ്യക്തമാക്കിയത്.

കേസില‍ ഏഴാം പ്രതിയാണ് ഉദയഭാനു. കൊല്ലപ്പെട്ട രാജീവും ഉദയഭാനുവും തമ്മില്‍ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളുണ്ടായിരുന്നു. രാജീവിന്‍റെ വീട്ടില്‍ ഉദയഭാനു പല തവണ പോയതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. അഞ്ചാം പ്രതിയായ ജോണിയുമായി ഉദയഭാനു, രാജീവ് കൊല്ലപ്പെട്ട സെപ്റ്റംബര്‍ 29ന് പലതവണ സംസാരിച്ചതായി ഫോണ്‍രേഖകളില്‍ നിന്ന് വ്യക്തമാണ്. ഈ സാഹചര്യത്തില്‍ ഉദയഭാനുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്‍റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

TAGS :

Next Story