Quantcast

ജല സ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിന് പ്രാധാന്യം നല്‍കണമെന്ന് വിഎസ് സുനില്‍കുമാര്‍

MediaOne Logo

Jaisy

  • Published:

    5 May 2018 6:43 AM GMT

ജല സ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിന് പ്രാധാന്യം നല്‍കണമെന്ന് വിഎസ് സുനില്‍കുമാര്‍
X

ജല സ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിന് പ്രാധാന്യം നല്‍കണമെന്ന് വിഎസ് സുനില്‍കുമാര്‍

വയനാട് കല്പറ്റയില്‍ നടന്ന ജലസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി

ജല സ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനാണ് മറ്റെല്ലാ വികസന പ്രവര്‍ത്തനങ്ങളെക്കാളും കേരളത്തില്‍ പ്രാധാന്യം നല്‍കേണ്ടതെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍. വയനാട് കല്പറ്റയില്‍ നടന്ന ജലസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വയനാട് പ്രസ് ക്ലബ്ബും മണ്ണ് സംരക്ഷണ വകുപ്പും സംയുക്തമായാണ് ജലസമ്മേളനം സംഘടിപ്പിച്ചത്. കബനി നദീതട പരിസ്ഥിതിയുടെ പുനസ്ഥാപനം ലക്ഷ്യംവെച്ചായിരുന്നു സമ്മേളനം. വയനാട് പതുക്കെ മരുഭൂമിയാകുന്നുവെന്നത് കേരളത്തിനുള്ള സൂചനയാണെന്ന് മന്ത്രി പറഞ്ഞു.

വയനാട്ടിലെ ജലലഭ്യത, വിനിയോഗം , സംരക്ഷണം എന്നിവയെക്കുറിച്ചുള്ള വിവിധ ചര്‍ച്ചകള്‍ സമ്മേളനത്തില്‍ നടന്നു. നീരറിവ് നേരറിവ് എന്ന പേരില്‍ സമഗ്ര ജലസംരക്ഷണ പരിപാടിക്കും വയനാട് പ്രസ് ക്ലബിന്റെ നേതൃത്വത്തില്‍ രൂപം നല്‍കി.

TAGS :

Next Story