Quantcast

ഗെയില്‍ വിരുദ്ധ സമരം ശക്തമാകുന്നു

MediaOne Logo

Sithara

  • Published:

    5 May 2018 7:29 PM GMT

ഗെയില്‍ വിരുദ്ധ സമരം ശക്തമാകുന്നു
X

ഗെയില്‍ വിരുദ്ധ സമരം ശക്തമാകുന്നു

പൈപ്പ് ലൈന്‍ കടന്ന് പോകുന്ന വിവിധ ഇടങ്ങളിലായി ഇതിനോടകം കൂടുതല്‍ സമരപന്തലുകളുയര്‍ന്നു.

മുക്കത്ത് വീണ്ടും ഗെയില്‍ വിരുദ്ധ സമരം ശക്തമാകുന്നു. പൈപ്പ് ലൈന്‍ കടന്ന് പോകുന്ന വിവിധ ഇടങ്ങളിലായി ഇതിനോടകം കൂടുതല്‍ സമരപന്തലുകളുയര്‍ന്നു. ഗെയില്‍ ഇരകള്‍ക്കെതിരെ നടക്കുന്ന പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ നാളെ മുക്കത്ത് യുവജന പ്രതിരോധവും സംഘടിപ്പിച്ചിട്ടുണ്ട്.

ഗെയ്ല്‍ വിരുദ്ധ സമരത്തിന്റെ ഭാഗമായി പരസ്യ പ്രതിഷേധ പരിപാടികളുമായി വീണ്ടും മുന്നോട്ട് പോകുകയാണ് സമര സമിതി. കാരശ്ശേരിയില്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഭൂമിയില്‍ പന്തല്‍ കെട്ടിയ സമരക്കാര്‍ ചെങ്ങരതടം. ഏലിയാം പറമ്പ്, വാദിനൂര്‍, പൂക്കോട്ടൂര്‍ എന്നിവിടങ്ങളിലും സമര പന്തല്‍ ഉയര്‍ത്തി. വരും ദിവസങ്ങളില്‍ കൂടുതല്‍ സമര പന്തലുകള്‍ ഉയര്‍ത്താനാണ് സമര സമിതിയുടെ തീരുമാനം.

പുതുവൈപ്പിന്‍ സമര സമിതി നേതാക്കളും നര്‍മദാ ബച്ചാവോ ആന്ദോളന്‍ നേതാവ് സന്ദീപ് പാണ്ഡെയും കഴിഞ്ഞ ദിവസം സമര പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇത് സമരാനുകൂലികളില്‍ ആവേശം വര്‍ധിപ്പിച്ചുണ്ട്. ഗെയ്ല്‍ പദ്ധതിയുടെ മറവില്‍ നിരപരാധികളെ വേട്ടയാടുന്നത് ഭരണകൂടം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ നാളെ മുക്കത്ത് യുവജന പ്രതിരോധം സംഘടിപ്പിച്ചിരിക്കുന്നത്. ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സംഗമം ഉദ്ഘാടനം ചെയ്യും

TAGS :

Next Story