Quantcast

മിണ്ടാതിരുന്നാല്‍ ഒന്നും ചെയ്യാനാവാത്ത അവസ്ഥയുണ്ടാകും; കുരീപ്പുഴയ്ക്ക് പിന്തുണയുമായി ടി.പത്മനാഭന്‍

MediaOne Logo

Jaisy

  • Published:

    5 May 2018 10:38 AM GMT

മിണ്ടാതിരുന്നാല്‍ ഒന്നും ചെയ്യാനാവാത്ത അവസ്ഥയുണ്ടാകും; കുരീപ്പുഴയ്ക്ക് പിന്തുണയുമായി ടി.പത്മനാഭന്‍
X

മിണ്ടാതിരുന്നാല്‍ ഒന്നും ചെയ്യാനാവാത്ത അവസ്ഥയുണ്ടാകും; കുരീപ്പുഴയ്ക്ക് പിന്തുണയുമായി ടി.പത്മനാഭന്‍

മാധവിക്കുട്ടി മതം മാറിയ ഘട്ടത്തില്‍ താന്‍ വിമര്‍ശിച്ചുവെന്നൊക്കെ പ്രചരിപ്പിക്കുന്നത് തെറ്റാണെന്നും പത്മനാഭന്‍ പറഞ്ഞു

അശാന്തന്റെയും കുരീപ്പുഴയുടേയും അനുഭവങ്ങള്‍ നമ്മള്‍ ഉണരേണ്ട കാലം അതിക്രമിച്ചതായി ബോധ്യപ്പെടുത്തുന്നതായി കഥാകൃത്ത് ടി പത്മനാഭന്‍. മിണ്ടാതിരുന്നാല്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയുണ്ടാവും. മാധവിക്കുട്ടി മതം മാറിയ ഘട്ടത്തില്‍ താന്‍ വിമര്‍ശിച്ചുവെന്നൊക്കെ പ്രചരിപ്പിക്കുന്നത് തെറ്റാണെന്നും പത്മനാഭന്‍ പറഞ്ഞു .

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലെ സംവാദത്തില്‍ പങ്കെടുത്തായിരുന്നു കവി കുരീപ്പുഴ ശ്രീകുമാറിന് പത്മാനഭന്‍ പിന്തുണ പ്രഖ്യാപിച്ചത്. എന്റെ കഥകളിലെ സ്ത്രീ എന്നതായിരുന്നു വിഷയമെങ്കിലും ടി പത്മനാഭന്റെ എഴുത്തു വഴികളെയാകെ അടയാളപ്പെടുത്തുന്നതായി മാറി സംവാദം. എഴുത്തിലെ മാസ്റ്റര്‍ പീസ് ഏതെന്ന ചോദ്യത്തിന് എല്ലാം മാസ്റ്റര്‍ പീസ് എന്ന് മറുപടി. മാധവിക്കുട്ടി മതം മാറിയ ഘട്ടത്തെ വിമര്‍ശന രൂപത്തില്‍ സമീപിച്ചത് എന്തിനെന്ന ചോദ്യത്തിനും പത്മനാഭന്‍ മറുപടി നല്‍കി. സാഹിത്യത്തിലെ വര്‍ഗീകരണത്തില്‍ വിശ്വാസമില്ലെന്നും നളിനി ജമീലയുടേയും സരിതാ നായരുടേയും ആത്മകഥകളെ ആഘോഷിക്കുന്ന കാലമാണിതെന്ന വിമര്‍ശവും അദ്ദേഹം മുന്നോട്ട് വെച്ചു.

TAGS :

Next Story