Quantcast

പതിനഞ്ച്കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസ്: പ്രതിക്ക് 13 വര്‍ഷം കഠിന തടവും പിഴയും

MediaOne Logo

Muhsina

  • Published:

    5 May 2018 9:05 PM GMT

പതിനഞ്ച്കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസ്: പ്രതിക്ക് 13 വര്‍ഷം കഠിന തടവും പിഴയും
X

പതിനഞ്ച്കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസ്: പ്രതിക്ക് 13 വര്‍ഷം കഠിന തടവും പിഴയും

പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് 13 വര്‍ഷം കഠിന തടവും 15000 രൂപ പിഴയും. ഇടുക്കി ജില്ലാ പോക്സോ സ്പെഷല്‍ കോടതിയാണ്

പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് 13 വര്‍ഷം കഠിന തടവും 15000 രൂപ പിഴയും. ഇടുക്കി ജില്ലാ പോക്സോ സ്പെഷല്‍ കോടതിയാണ് വിധി പറഞ്ഞത്.

2013നാണ് കേസിനാസ്പദമായ സംഭവം. ഇടുക്കി വണ്ടന്‍മേട് സ്വദേശിയായ കണ്ണന്‍ എന്നു വിളിക്കുന്ന ശെല്‍വകുമാര്‍ ബന്ധു കൂടിയായ പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ഭാര്യയാക്കമെന്ന് വാഗ്ദാനം ചെയ്ത് തമിഴ്നാട്ടിലെ ഉത്തമപാളയത്തില്‍ കൊണ്ടുപോയി താമസിപ്പിച്ച് വീണ്ടും ലൈംഗിക പീഡനം നടത്തിയെന്നാണ് കേസ്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് അമ്മയുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെയും പ്രതിയെയും ഉത്തമപാളയത്തില്‍നിന്ന് കണ്ടെത്തിയത്.

ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തില്‍ കഴിയവെ പെണ്‍കുട്ടി പ്രവസവിക്കുകയും, കുട്ടിയുടെ പിതാവ് പ്രതി തന്നെയെന്ന് ഡിഎന്‍എ പരിശോധനയില്‍കണ്ടെത്തുകയും ചെയ്തിരുന്നു.

TAGS :

Next Story