Quantcast

വയനാട്ടിലിനിയും മഴയില്ല; നെല്‍ കൃഷിയിറക്കാന്‍ സാധിയ്ക്കാതെ കര്‍ഷകര്‍

MediaOne Logo

Khasida

  • Published:

    5 May 2018 10:48 PM GMT

വയനാട്ടിലിനിയും മഴയില്ല; നെല്‍ കൃഷിയിറക്കാന്‍ സാധിയ്ക്കാതെ കര്‍ഷകര്‍
X

വയനാട്ടിലിനിയും മഴയില്ല; നെല്‍ കൃഷിയിറക്കാന്‍ സാധിയ്ക്കാതെ കര്‍ഷകര്‍

തരിശുഭൂമികളില്‍ നെല്ലു വിളയിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ പദ്ധതി തയ്യാറാവുമ്പോഴാണ്, വയനാട്ടിലെ കര്‍ഷകര്‍ക്ക് ഈ ദുര്‍ഗതി.

കാലവര്‍ഷം ശക്തിപ്രാപിയ്ക്കാത്തതിനാല്‍ നെല്‍ കൃഷിയിറക്കാന്‍ സാധിയ്ക്കാതെ ദുരിതത്തിലാണ് വയനാട്ടിലെ കര്‍ഷകര്‍. തരിശുഭൂമികളില്‍ നെല്ലു വിളയിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ പദ്ധതി തയ്യാറാവുമ്പോഴാണ്, വയനാട്ടിലെ കര്‍ഷകര്‍ക്ക് ഈ ദുര്‍ഗതി.

ഇത് മുള്ളന്‍കൊല്ലി പഞ്ചായത്തിലെ മരക്കടവിലെ പാടങ്ങളാണ്. വര്‍ഷങ്ങളായി കൃഷിചെയ്തിരുന്ന വയലുകള്‍. എന്നാല്‍, ഇക്കുറി, നഞ്ചയും പുഞ്ചയും കൃഷിയിറക്കാന്‍ കര്‍ഷകര്‍ക്കായില്ല. പെരിക്കല്ലൂര്‍, കൊളവള്ളി, മരക്കടവ് പാടശേഖരങ്ങള്‍ക്കു കീഴിലുള്ള എഴുനൂറ് ഏക്കറോളം വയലാണ് ഇത്തരത്തില്‍ തരിശിട്ടിരിയ്ക്കുന്നത്. കബനീ നദിയോടു ചേര്‍ന്നാണ് ഈ പ്രദേശം, വേനല്‍ക്കാലത്ത് പുഴയില്‍ വെള്ളമില്ലാതിരുന്നതിനാല്‍ നഞ്ച കൃഷി നടന്നില്ല. ജൂണ്‍ മാസം അവസാനിയ്ക്കുമ്പോഴും കാലവര്‍ഷമെത്താത്തതിനാല്‍ ഇക്കുറി പുഞ്ച കൃഷിയും നടക്കില്ല.

വാഴയും കമുകുമെല്ലാം വയലുകള്‍ കയ്യടക്കിയതോടെ, വയനാട്ടിലെ വയലുകളുടെ അളവ് മൂന്നിലൊന്നായി കുറഞ്ഞിട്ടുണ്ട്. നെല്‍കൃഷി നഷ്ടമായിട്ടും പാരമ്പര്യ കൃഷിരീതിയെ കയ്യൊഴിയാനുള്ള വിമുഖതയാണ് പല കര്‍ഷകരെയും ഇപ്പോഴും ഈ കൃഷിയില്‍ നിലനിര്‍ത്തുന്നത്. കാലാവസ്ഥ വ്യതിയാനം രൂക്ഷമായി കാര്‍ഷിക മേഖലയെ ബാധിച്ചതോടെ, നഞ്ച, പുഞ്ച കൃഷി കളിക്കാന്‍ കര്‍ഷകര്‍ക്ക് സാധിയ്ക്കാത്ത അവസ്ഥയായി. വയനാട്ടിലെ മറ്റിടങ്ങളിലും അവസ്ഥ ഇതുതന്നെയാണ്. കാലവര്‍ഷത്തില്‍ അറുപത് ശതമാനം കുറവാണ് വയനാട്ടില്‍ ഈ വര്‍ഷം ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്.

TAGS :

Next Story