Quantcast

കണ്ടല്‍ വെട്ടി നിര്‍മാണം; കൊച്ചി കോര്‍പറേഷന് 5 ലക്ഷം പിഴ

MediaOne Logo

admin

  • Published:

    19 May 2018 12:27 PM GMT

കണ്ടല്‍ വെട്ടി നിര്‍മാണം; കൊച്ചി കോര്‍പറേഷന് 5 ലക്ഷം പിഴ
X

കണ്ടല്‍ വെട്ടി നിര്‍മാണം; കൊച്ചി കോര്‍പറേഷന് 5 ലക്ഷം പിഴ

സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് സ്ഥാപിക്കാനായി കണ്ടലുകള്‍ വെട്ടി തണ്ണീര്‍തടം നികത്തിയ കേസില്‍ കൊച്ചി കോര്‍പറേഷന് ദേശീയ ഹരിത ട്രൈബ്യൂണല്‍ 5 ലക്ഷം രൂപ പിഴ വിധിച്ചു.

സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് സ്ഥാപിക്കാനായി കണ്ടലുകള്‍ വെട്ടി തണ്ണീര്‍തടം നികത്തിയ കേസില്‍ കൊച്ചി കോര്‍പറേഷന് ദേശീയ ഹരിത ട്രൈബ്യൂണല്‍ 5 ലക്ഷം രൂപ പിഴ വിധിച്ചു. സി ആര്‍ ഇസഡ് 1 ല്‍ പെട്ട പ്രദേശത്ത് സീവേജ് ട്രീറ്റ് മെന്‍റ് പ്ലാന്‍റ് നിര്‍മിക്കാന്‍ കേന്ദ്രത്തിന്‍റെ അനുമതി വാങ്ങിയിട്ടില്ലെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍ കണ്ടെത്തി.

തോപ്പുംപടിയിലെ മുണ്ടംവേലിയിലാണ് കൊച്ചി കോര്‍പറേഷന്‍ സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് നിര്‍മിക്കുന്നതിനായി കണ്ടലുകള്‍ വെട്ടി തണ്ണീര്‍തടം നികത്തിയത്. ഇത് തീരദേശ പരിപാലന നിയമത്തിന്‍റെ ലംഘനമാണെന്ന് കാണിച്ച് 2011 ലാണ് മുണ്ടേവേലി സ്വദേശിയായ മജീന്ദ്രന്‍ ദേശിയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്. 2011 ലെ തീരദേശപരിപാലന നിയമപ്രകാരം പ്രദേശത്ത് സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് ഉള്‍പ്പടെയുള്ളവ നിര്‍മിക്കാനാവില്ലെന്ന് നേരത്തെ കേന്ദ്രം ദേശിയ ഹരിത ട്രൈബ്യൂണലില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. പ്രദേശം കണ്ടല്‍ചെടികള്‍ വ്യാപകമായി ഉള്ളസ്ഥലമാണെന്നും അതീവപാരിസ്ഥിതിക പ്രധാന്യമുള്ളതാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. ഇത് ഹരിത ട്രൈബ്യൂണല്‍ അംഗീകരിച്ചു.

നിയമലംഘനം നടത്തിയ കൊച്ചി കോര്‍പറേഷന്‍ 5 ലക്ഷം രൂപ പിഴയടക്കണമെന്ന് ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടു. സംസ്ഥാന മലിനീകരണ ബോര്‍ഡിന് കീഴിലുള്ള പരിസ്ഥിതി ഫണ്ടിലേക്കാണ് പണം അടക്കേണ്ടത്. ഇതിനു പുറമെ പരാതിക്കാരന് കോടതി ചെലവിലേക്ക് 50000 രൂപ നല്‍കാനും കോടതി ഉത്തരവിട്ടു.

TAGS :

Next Story