Quantcast

താനൂര്‍ അക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

MediaOne Logo

Khasida

  • Published:

    21 May 2018 4:31 PM GMT

താനൂര്‍ അക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
X

താനൂര്‍ അക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

വീടുകള്‍ അക്രമിക്കുന്ന ദൃശ്യങ്ങളും സ്ത്രീകളെ കൈയേറ്റം ചെയ്യുന്ന ദൃശ്യങ്ങളും സിസിടിവിയില്‍

മലപ്പുറം താനൂരില്‍ നടന്ന സിപിഎം ലീഗ് സംഘര്‍ഷത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. അക്രമികള്‍ വീടുകള്‍ അടിച്ചു തകര്‍ക്കുന്നതും സ്ത്രീകളെ കൈയേറ്റം ചെയ്യുന്നതും ദൃശ്യത്തിലുണ്ട്. അക്രണത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ലീഗിന്റെ ആരോപണം. ലീഗ് പ്രവര്‍ത്തകരുടെ നിരന്തരമായ ആക്രമണങ്ങളുടെ സ്വാഭാവിക പ്രതികരണം മാത്രമാണെന്നാണ് സിപിഎം നിലപാട്

ഞായറാഴ്ചയാണ് താനൂര്‍ ഉണ്ണ്യാലില്‍ സിപിഎം-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‌ സംഘര്‍ഷം ഉണ്ടായത്. അഞ്ച് പോലീസുകാര്‍ക്ക് മര്‍ദനമേറ്റിരുന്നു. പോലീസിനെ അക്രമിച്ച നാലു ലീഗ് പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍‍ സിപിഎം പ്രവര്‍ത്തകര്‍ വീടു ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ലീഗ് പുറത്തുവിട്ടു.

താനൂരില്‌‍ നടന്നത് ഏകപക്ഷീയമായ അക്രമമാണെന്നും സിപിഎമ്മും പോലീസും ചേര്‍ന്ന് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കളളക്കേസ് എടുക്കകയാണെന്നും പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

ലീഗ് പ്രവര്‍ത്തകരുടെ നിരന്തരമായ ആക്രമണങ്ങളുടെ സ്വാഭാവിക പ്രതികരണം മാത്രമാണ് ഉണ്ടായതെന്ന് അബ്ദുറഹ്മാന്‍ എം എല്‍ എ പറഞ്ഞു. സമാധാനം പുനസ്ഥാപിക്കാന്‍ മുന്‍കൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story