Quantcast

മുത്തങ്ങ ദിനാചരണവും ജോഗി അനുസ്മരണവും സംഘടിപ്പിച്ചു

MediaOne Logo

Khasida

  • Published:

    23 May 2018 12:58 AM GMT

മുത്തങ്ങ ദിനാചരണവും ജോഗി അനുസ്മരണവും  സംഘടിപ്പിച്ചു
X

മുത്തങ്ങ ദിനാചരണവും ജോഗി അനുസ്മരണവും സംഘടിപ്പിച്ചു

സി കെ ജാനു, എം ഗീതാനന്ദന്‍ വിഭാഗങ്ങള്‍ വെവ്വേറെയായാണ് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചത്

മുത്തങ്ങ സമരത്തിന്റെ പതിനഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി വയനാട്ടില്‍ ജോഗി അനുസ്മരണവും മുത്തങ്ങ ദിനാചരണവും നടത്തി. ആദിവാസി ഗോത്രമഹാസഭയുടെ സി കെ ജാനു, എം ഗീതാനന്ദന്‍ വിഭാഗങ്ങള്‍ വെവ്വേറെയായാണ് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചത്.

മുത്തങ്ങ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട ആദിവാസി ജോഗിയുടെ സ്മൃതി മണ്ഡപത്തിലാണ് അനുസ്മരണച്ചടങ്ങുകള്‍ നടന്നത്. ഗോത്ര പൂജക്കു ശേഷം സികെ ജാനുവിന്റെ നേതൃത്വത്തില്‍ കല്പറ്റയിലേക്ക് ദീപശിഖാ പ്രയാണം നടത്തി. ശേഷം അനുസ്മരണ സമ്മേളനം നടന്നു.

എം ഗീതാനന്ദന്‍ നേതൃത്വം നല്‍കുന്ന ഗോത്രമഹാസഭ ഗോത്രപൂജയും അനുസ്മരണ സംഗമവും സംഘടിപ്പിച്ചു. ആദിവാസി ഭൂസമരങ്ങളും പുതിയ വെല്ലുവിളികളും എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചു. ജോഗി സ്മൃതി മണ്ഡപത്തില്‍ ഗദ്ദികയും നടന്നു. മുത്തങ്ങകേസ് വിചാരണ ആരംഭിച്ച സാഹചര്യത്തില്‍ ഗീതാനന്ദന്റെ നേതൃത്വത്തില്‍ മുത്തങ്ങകേസ് ഡിഫന്‍സ് കമ്മിറ്റിയും രൂപീകരിച്ചു.

TAGS :

Next Story