Quantcast

സഹകരണ ബാങ്കുകളിലെ സ്ഥിരനിക്ഷേപകര്‍ കുടുക്കില്‍

MediaOne Logo

Alwyn

  • Published:

    25 May 2018 8:16 AM GMT

സഹകരണ ബാങ്കുകളിലെ സ്ഥിരനിക്ഷേപകര്‍ കുടുക്കില്‍
X

സഹകരണ ബാങ്കുകളിലെ സ്ഥിരനിക്ഷേപകര്‍ കുടുക്കില്‍

സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങളെ കുറിച്ച് ആരോപണങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് ഇത്.

സഹകരണ ബാങ്കുകളില്‍ സ്ഥിരനിക്ഷേപം നടത്തിയവരും പ്രതിസന്ധിയിലാണ്. മറ്റു ബാങ്കുകളിലേക്ക് നിക്ഷേപങ്ങള്‍ മാറ്റാനൊരുങ്ങുകയാണ് അവര്‍. സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങളെ കുറിച്ച് ആരോപണങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് ഇത്.

സംസ്ഥാനത്ത് ഏറ്റവുമധിക സ്ഥിര നിക്ഷേപങ്ങളുള്ളത് സഹകരണബാങ്കുകളിലാണ്. എന്നാല്‍ നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ബാങ്കുകള്‍ക്കെതിരെയുള്ള പ്രചരണ ശക്തമായതോടെ ഇടപാടുകാര്‍ ആശങ്കയിലാണ്. വലിയാരു ശതമാനം ഇടപാടുകാര്‍ ഇന്റര്‍നെറ്റ് ബാങ്കിങ് മുഖേന നിക്ഷേപങ്ങള്‍ മറ്റ് ബാങ്കുകളിലേക്ക് മാറ്റാന്‍ തുടങ്ങിയിട്ടുണ്ട്. ഇത് സഹകരണ ബാങ്കുകളെ തകര്‍ക്കാനിടയാക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

പൊതുജനങ്ങള്‍ക്ക് നോട്ട് മാറ്റി കൊടുക്കാന്‍ അവസരില്ലാത്തതും ബാങ്കുകള്‍ക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ ഇടത് വലത് സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്.

TAGS :

Next Story