Quantcast

തൃപ്പൂണിത്തുറ ശിവശക്തി യോഗ കേന്ദ്രത്തിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

MediaOne Logo

admin

  • Published:

    2 Jun 2018 6:52 AM GMT

തൃപ്പൂണിത്തുറ ശിവശക്തി യോഗ കേന്ദ്രത്തിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
X

തൃപ്പൂണിത്തുറ ശിവശക്തി യോഗ കേന്ദ്രത്തിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

യോഗ സെന്‍റിലെ പീഡനവുമായി ബന്ധപ്പെട്ട് മൂന്ന് പരാതിയിലാണ് അന്വേഷണം .പരാതിക്കാരെ മൊഴി രേഖപെടുത്താന്‍ ക്രൈംബ്രാഞ്ച് സംഘം വിളിപ്പിച്ചു.

തൃപ്പൂണിത്തുറ ശിവശക്തി യോഗ കേന്ദ്രത്തിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. എറണാകുളം ക്രൈംബ്രാഞ്ച് യൂനിറ്റിനാണ് അന്വേഷണ ചുമതല. യോഗ സെന്‍റിലെ പീഡനവുമായി ബന്ധപ്പെട്ട് മൂന്ന് പരാതിയിലാണ് അന്വേഷണം .പരാതിക്കാരെ മൊഴി രേഖപെടുത്താന്‍ ക്രൈംബ്രാഞ്ച് സംഘം വിളിപ്പിച്ചു. യോഗാ സെന്‍ററുമായി ബന്ധപ്പെട്ട വാര്‍ത്ത മീഡിയാവണാണ് പുറത്തുകൊണ്ടുവന്നത്

ഇതര മതത്തില്‍ പെട്ടവരെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിന് തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗാകേന്ദ്രത്തില്‍ പീഡനത്തിന് ഇരയായെന്ന് യുവതികളുടെ പരാതിയെ തുടര്‍ന്നാണ് കേസ് അന്വേഷണം സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഉദയംപേരൂര്‍ പോലിസ് സ്റ്റേഷനില്‍ യുവതികള്‍ നല്‍കിയ മൂന്ന് പരാതിയിന്‍മേലാണ് ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണം . യോഗ കേന്ദ്രത്തെ സംബന്ധിച്ച് കഴിഞ്ഞ സെപ്തംബര്‍ 23 നാണ് തൃശൂര്‍ സ്വദേശിനി ശ്വേതയെന്ന പെണ്‍കുട്ടി ആദ്യ പരാതി നല്‍കിയത്. യോഗ കേന്ദ്രത്തിലെ നടത്തിപ്പുകാരന്‍ മനോജ് ഗുരുജി, ചിത്ര, ലക്ഷ്മി, സ്മിത, സുജിത്ത്, മുരളി, അക്ഷയ്, തുടങ്ങിയവര്‍ക്കെതിരെയായിരുന്നു പരാതി.

കേരളം , കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 40 ഓളം പെണ്‍കുട്ടികള്‍ സ്ഥാപനത്തിലുണ്ടായിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. കണ്ണൂര്‍ സ്വദേശിനി ശ്രുതിയും സമാനമായ പരാതി നല്‍കി. ആന്ധ്ര സ്വദേശിനി വന്ദനയും പോലിസില്‍ പരാതി നല്‍കിയിരുന്നു. യോഗ കേന്ദ്രത്തില്‍ കഠിന പീഡനമാണ് താന്‍ നേരിട്ടത്. തന്‍റെ ഇഷ്ടപ്രകാരമാണ് യോഗ സെന്‍ററില്‍ എത്തിയതെന്ന് ഭീഷണിപെടുത്തി എഴുതി വാങ്ങി. വിവിധ സംസ്ഥാനങ്ങളില്‍ ഈ സ്ഥാപനത്തിന് വലിയ ശൃംഖലയാണുള്ളത്. തന്നെ നിര്‍ബന്ധിച്ച് ഹിന്ദു യുവാവിനെകൊണ്ട് വിവാഹം കഴിപ്പിച്ചുവെന്നും വന്ദന നല്‍കിയ പരാതിയില്‍ സൂചിപ്പിച്ചിരുന്നു.

TAGS :

Next Story