Quantcast

നടുവൊടിക്കുന്ന ആലപ്പുഴയിലെ റോഡുകള്‍

MediaOne Logo

Subin

  • Published:

    6 Jun 2018 3:22 AM GMT

ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം തുടങ്ങി കുഴികൊണ്ട് നിറഞ്ഞ സ്ഥലങ്ങളിലൂടെയുള്ള സഞ്ചാരത്തെക്കുറിച്ച് പരാതി പറഞ്ഞ് മടുത്തിരിക്കുകയാണ് യാത്രക്കാര്‍.

പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പലത് നടന്നിട്ടും ദേശീയ പാതയില്‍ അരൂര്‍ മുതല്‍ കായംകുളം വരെ നടുവൊടിക്കുന്ന യാത്ര തന്നെ. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെയുള്ള യാത്ര യാത്രക്കാര്‍ക്കും വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും ഒരുപോലെ ദുരിതമുണ്ടാക്കുന്നു. പൊതുമരാമത്ത് മന്ത്രിയുടെ മണ്ഡലം കൂടി ഉള്‍പെടുന്ന പ്രദേശത്താണ് ഈ ദുരവസ്ഥ.

ദേശീയ പാതയിലൂടെ സഞ്ചരിച്ച് എറണാകുളം ജില്ല പിന്നിട്ട് ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചാല്‍ പിന്നെ യാത്രയുടെ ദുരിതം തുടങ്ങും. ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം തുടങ്ങി കുഴികൊണ്ട് നിറഞ്ഞ സ്ഥലങ്ങളിലൂടെയുള്ള സഞ്ചാരത്തെക്കുറിച്ച് പരാതി പറഞ്ഞ് മടുത്തിരിക്കുകയാണ് യാത്രക്കാര്‍.

മഴയുടെ പേര് പറഞ്ഞ് ഉണ്ടായ കുഴിയില്‍ മണ്ണിട്ട് കുഴിയടച്ചു. വകുപ്പ് മന്ത്രി ഉദ്യോഗസ്ഥരെ ശകാരിച്ചും നേരിട്ടെത്തിയും പണിയെടുപ്പിച്ച് നോക്കി പക്ഷെ അത്ര കണ്ട് ഫലം കണ്ടിട്ടില്ല.

TAGS :

Next Story