Quantcast

ക്യാന്‍സര്‍ സെന്റര്‍ മലപ്പുറത്തിന് നഷ്ടമാകുമെന്ന് ആശങ്ക

MediaOne Logo

Ubaid

  • Published:

    6 Jun 2018 5:50 AM GMT

ക്യാന്‍സര്‍ സെന്റര്‍ മലപ്പുറത്തിന് നഷ്ടമാകുമെന്ന് ആശങ്ക
X

ക്യാന്‍സര്‍ സെന്റര്‍ മലപ്പുറത്തിന് നഷ്ടമാകുമെന്ന് ആശങ്ക

ഇഫ്ളുവിന്ന് പിന്നാലെ ക്യാന്‍സര്‍ സെന്‍ററും മലപ്പുറത്തിനു നഷ്ടപെടാതിരിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടര്‍ നടപടികളുമായി വേഗത്തില്‍ മുന്നോട്ടുപോകേണ്ടതുണ്ട്.

യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്യാന്‍സര്‍ സെന്‍റര്‍ മലപ്പുറത്തിന് നഷ്ടമാകുമെന്ന് ആശങ്ക. പദ്ധതിക്കായി സ്ഥലം ഏറ്റെടുപ്പ്കൂടി പൂര്‍ത്തിയാക്കാതെയാണ് യു.ഡി.എഫ് സര്‍ക്കാര്‍ ക്യാന്‍സര്‍ സെന്‍റര്‍ ഉല്‍ഘാടനം ചെയ്തത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോകുമോ എന്നതില്‍ വ്യക്തതയില്ല.

തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പണക്കാട്ടെ ഇന്‍ങ്കല്‍ ഭൂമിയില്‍ കാന്‍സര്‍ സെന്‍ററിന്‍റ ഉല്‍ഘാടനം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു.1കോടിരൂപ പദ്ധതിക്കായി നീക്കിവെച്ചതും, സ്പെഷ്യല്‍ ഓഫീസറായി എന്‍.ശശിധരന്‍ നായരെ നിയമിച്ചതുമല്ലാതെ കഴിഞ്ഞ സര്‍ക്കാര്‍ കാന്‍സര്‍ സെന്‍ററിനായി ഒന്നും ചെയ്തില്ല. എല്‍.ഡി.എഫ് സര്‍ക്കാര്‍ പദ്ധതിക്കായി ബജറ്റില്‍ പണം നീക്കിവെച്ചിട്ടില്ല.പദ്ധതിയുമായി മുന്നോട്ടുപോകണമോ എന്നത് സംബദ്ധിച്ച് മന്ത്രിസഭ ഉപസമിതിയാണ് തീരുമാനം എടുക്കേണ്ടത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നില്ലെന്നാണ് യുഡിഎഫ് ആരോപണം.

മലപ്പുറത്തുകാരും സമീപജില്ലക്കരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ക്യാന്‍സര്‍ സെന്‍റര്‍ നഷ്ടപെടുമോ എന്ന ആശങ്കയാണ് നിലനില്‍കുന്നത്. മുഖ്യമന്ത്രി ചെയര്‍മാനും, വ്യവസായ, ആരോഗ്യ മന്ത്രിമാര്‍ വൈസ് ചെയര്‍മാന്‍മാരുമായാണ് പദ്ധതി നിലവില്‍വരേണ്ടത്. ഇഫ്ളുവിന്ന് പിന്നാലെ ക്യാന്‍സര്‍ സെന്‍ററും മലപ്പുറത്തിനു നഷ്ടപെടാതിരിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടര്‍ നടപടികളുമായി വേഗത്തില്‍ മുന്നോട്ടുപോകേണ്ടതുണ്ട്.

TAGS :

Next Story