Quantcast

കുഞ്ഞാലിക്കുട്ടിക്ക് വന്‍ ജയം

MediaOne Logo

Sithara

  • Published:

    6 Jun 2018 2:10 AM GMT

കുഞ്ഞാലിക്കുട്ടിക്ക് വന്‍ ജയം
X

കുഞ്ഞാലിക്കുട്ടിക്ക് വന്‍ ജയം

171038 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയം. ഇ അഹമ്മദ് നേടിയ ഭൂരിപക്ഷം സ്വന്തമാക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞില്ല.

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ പികെ കുഞ്ഞാലിക്കുട്ടിക്ക് ജയം.171038 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുക്കപ്പെട്ടത്. ഏഴ് നിയമസഭ മണ്ഡലങ്ങളിലും വ്യക്തമായ മുന്നേറ്റം നടത്താന്‍ കുഞ്ഞാലിക്കുട്ടിക്കായി. ഇരട്ടി വോട്ട് നേടുമെന്ന് ആവകാശവാദമുന്നയിച്ച ബിജെപിക്ക് പക്ഷേ കനത്ത തിരിച്ചടിയാണ് ഉണ്ടായത്. സ്വന്തം മണ്ഡലമായ വേങ്ങരയാണ് കുഞ്ഞാലിക്കുട്ടിക്ക് ഏറ്റവും കൂടുതല്‍ ലീഡ് സമ്മാനിച്ചത്. കൊണ്ടോട്ടി, മഞ്ചേരി, മങ്കട, മലപ്പുറം, വള്ളിക്കുന്ന് എന്നിവിടങ്ങളിലും കനത്ത ലീഡ് നേടാനായി. കുറഞ്ഞ ലീഡ് നേടിയത് പെരിന്തല്‍മണ്ണയിലാണ്.

വേങ്ങരയില്‍ മാത്രം കുഞ്ഞാലിക്കുട്ടിക്ക് 40529 വോട്ടിന്റെ ഭൂരിപക്ഷം. ഇ അഹമ്മദിന്റെ പാരന്പര്യം കുഞ്ഞാലിക്കുട്ടി കാക്കുമെന്ന് ഹൈദരലി തങ്ങള്‍ പ്രതികരിച്ചു. ‌

TAGS :

Next Story