Quantcast

ഹോട്ടലുകള്‍ക്ക് സ്വന്തമായി ബിയര്‍ നിര്‍മ്മിച്ചു നല്‍കാമെന്ന് എക്‌സൈസ് കമ്മീഷണര്‍

MediaOne Logo

Subin

  • Published:

    6 Jun 2018 6:02 AM GMT

ഹോട്ടലുകള്‍ക്ക് സ്വന്തമായി ബിയര്‍ നിര്‍മ്മിച്ചു നല്‍കാമെന്ന് എക്‌സൈസ് കമ്മീഷണര്‍
X

ഹോട്ടലുകള്‍ക്ക് സ്വന്തമായി ബിയര്‍ നിര്‍മ്മിച്ചു നല്‍കാമെന്ന് എക്‌സൈസ് കമ്മീഷണര്‍

എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം സര്‍ക്കാരിന് നല്‍കും...

ഹോട്ടലുകളിൽ ബിയർ നിർമ്മിച്ചു നൽകാമെന്ന ശുപാർശയുമായി എക്സൈസ് വകുപ്പ്.കൂടുതൽ പേർക്ക് തൊഴിലവസരം നൽകാമെന്ന് ചൂണ്ടിക്കാണിച്ചാണ് എകസൈസ് കമ്മീഷണറുടെ റിപ്പോർട്ട്. റിപ്പോർട്ട് രണ്ട് ദിവസത്തിനകം സർക്കാറിന് കൈമാറും.

സ്വന്തമായി ബിയർ നിർമ്മിച്ച് നൽകാനാകുന്ന മൈക്രോ ബ്രൂവറികൾ തുടങ്ങാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ 10 ഹോട്ടലുകൾ നേരത്തെ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിനെ സമീപിച്ചിരുന്നു. ഇക്കാര്യം എകസൈസ് കമ്മീഷണർ സർക്കാറിന്‍റെ അറിയിച്ചു. ബംഗളൂരു പോലുളള സ്ഥലങ്ങളിൽ ഹോട്ടലുകൾക്ക് സ്വന്തമായി ബിയർ നിർമ്മിക്കാനുളള അനുമതിയുണ്ടെന്ന കാര്യവും കമ്മീഷണർ മുന്നോട്ടുവെച്ചു. ഇതോടെയാണ് ഇതിന്‍റെ സാധ്യത പഠിക്കാൻ സർക്കാർ കമ്മീഷണറോട് ആവശ്യപ്പെട്ടത്.

ബംഗളൂരുവിലെ ഹോട്ടലുകളിലെ പ്രവർത്തനം പരിശോധിച്ച ശേഷമാണ് ഋഷിരാജ് സിംഗ് ഇതിനനുകൂലമായി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.ഹോട്ടലുകൾ ബിയർ നിർമ്മിച്ച് വിൽക്കുകയാണെങ്കിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്ന കാര്യവും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. റിപ്പോർട്ട് അടുത്ത ദിവസം എക്സൈസ് കമ്മീഷണർ സർക്കാറിന് കൈമാറും. എന്നാൽ തീരുമാനം വിവാദമാകുമെന്ന് ഉറപ്പുളളതിനാൽ ഇക്കാര്യത്തിൽ കൂടുതൽ പരിശോധനകൾക്ക് ശേഷമേ സർക്കാർ അന്തിമ തീരുമാനം എടുക്കുകയുളളു.

TAGS :

Next Story