Quantcast

ചെറുകിട, വന്‍കിട വ്യാപാരികള്‍ക്ക് തിരിച്ചടിയായി ജിഎസ്‍ടിയിലെ റിവേഴ്സ് ചാര്‍ജിങ്

MediaOne Logo

Sithara

  • Published:

    6 Jun 2018 12:57 AM GMT

ചെറുകിട, വന്‍കിട വ്യാപാരികള്‍ക്ക് തിരിച്ചടിയായി ജിഎസ്‍ടിയിലെ റിവേഴ്സ് ചാര്‍ജിങ്
X

ചെറുകിട, വന്‍കിട വ്യാപാരികള്‍ക്ക് തിരിച്ചടിയായി ജിഎസ്‍ടിയിലെ റിവേഴ്സ് ചാര്‍ജിങ്

ചെറുകിട, വന്‍കിട വ്യാപാരികള്‍ക്ക് ഒരുപോലെ പ്രതിസന്ധിയാകുന്നതാണ് ജിഎസ്ടിയിലെ റിവേഴ്സ് ചാര്‍ജിങ്.

ചെറുകിട, വന്‍കിട വ്യാപാരികള്‍ക്ക് ഒരുപോലെ പ്രതിസന്ധിയാകുന്നതാണ് ജിഎസ്ടിയിലെ റിവേഴ്സ് ചാര്‍ജിങ്. മറ്റുള്ള വ്യാപാരികളുടെ നികുതി കൂടി വ്യാപാരികള്‍ക്ക് അടക്കേണ്ട അവസ്ഥ. ഇതോടെ ജിഎസ്ടി എടുക്കാത്ത ചെറുകിട വ്യാപാരികളില്‍ നിന്ന് ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വലിയ വ്യാപാരികള്‍. മീഡിയവണ്‍ എക്സ്ക്ലുസീവ്.

വീട്ടില്‍ വെച്ചുണ്ടാക്കി വില്‍ക്കുന്ന ഭക്ഷണ ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള ചെറുകിട കച്ചവടക്കാര്‍ക്ക് ജിഎസ്ടി നമ്പരെടുക്കുകയോ നികുതി അടക്കുകയോ ചെയ്യേണ്ടതില്ല. എന്നാല്‍ അവരില്‍ നിന്ന് ഉല്പന്നം വാങ്ങുന്ന മറ്റു വ്യാപാരികളില്‍ നിന്ന് ഈ ഉല്പന്നങ്ങളുടെ നികുതി കൂടി ഈടാക്കും. ഈ രീതിയാണ് റിവേഴ്സ് ചാര്‍ജിങ്. മറ്റുള്ളവര്‍ അടക്കേണ്ട നികുതി കൂടി സ്വയം അടക്കേണ്ട സാഹചര്യത്തിനെതിരെ വ്യാപാരികള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതോടെ 2018 മാര്‍ച്ച് വരെ റിവേഴ്സ് ചാര്‍ജിങ് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ 2018 ഏപ്രില്‍ മുതല്‍ ഇത് പ്രാബല്യത്തിലാകുന്നതോടെ വ്യാപാരികള്‍ ഇരട്ട നികുതി ഭാരം പേറുന്ന സാഹചര്യത്തിലെത്തും.

ഇത് മുന്‍കൂട്ടി കണ്ട് ജിഎസ്ടിയില്ലാത്ത ചെറുകിട വ്യാപാരികളില്‍ നിന്നുള്ള വാങ്ങലുകള്‍ ഇപ്പോള്‍ തന്നെ ഒഴിവാക്കിയിരിക്കുകയാണ് വലിയ വ്യാപാരികള്‍. ഇതോടെ വീടുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ചെറിയ കച്ചവടങ്ങള്‍ പ്രതിസന്ധിലായി. പ്രതിസന്ധി മറികടക്കാന്‍ അവരും ജിഎസ്ടി നമ്പരെടുക്കാനുള്ള ഓട്ടത്തിലായി. നികുതി അടക്കേണ്ടി വരില്ലെങ്കിലും റിട്ടേണ്‍ ഫയലിങ്ങിലെ പ്രശ്നങ്ങള്‍ കാരണം പിഴ അടക്കേണ്ട സാഹചര്യം ചെറുകിട വ്യാപാരികള്‍ക്കും വരും. ചെറുകിടക്കാരെയും വന്‍കിടക്കാരെയും ഒരുപോലെ ബാധിക്കുന്ന റിവേഴ്സ് ചാര്‍ജായിരിക്കും ജിഎസ്ടിയിലെ പ്രധാന വില്ലനെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

TAGS :

Next Story