Quantcast

ഹാദിയയുടെ വിവാഹത്തിന്‍റെ നിയമസാധുത ചോദ്യംചെയ്യാനാകില്ലെന്ന് സുപ്രീംകോടതി

MediaOne Logo

Sithara

  • Published:

    6 Jun 2018 3:02 AM GMT

ഹാദിയയുടെ വിവാഹത്തിന്‍റെ നിയമസാധുത ചോദ്യംചെയ്യാനാകില്ലെന്ന് സുപ്രീംകോടതി
X

ഹാദിയയുടെ വിവാഹത്തിന്‍റെ നിയമസാധുത ചോദ്യംചെയ്യാനാകില്ലെന്ന് സുപ്രീംകോടതി

വിവാഹവും അന്വേഷണവും രണ്ടും രണ്ടാണ്. വിവാഹം സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഹാദിയ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം എന്‍ഐഎക്ക് അന്വേഷിക്കാനാവില്ലെന്ന് സുപ്രീംകോടതി. വിവാഹം കഴിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഇരുവരും പറഞ്ഞതിനാല്‍ അക്കാര്യത്തില്‍ ഇടപെടാനാകില്ല. ഹാദിയയെ കക്ഷി ചേര്‍ത്ത കോടതി, അടുത്ത മാസം 22ലേക്ക് കേസ് മാറ്റി.

ഹേബിയസ് കോര്‍പ്പസ് ഹരജിയില്‍ വിവാഹം റദ്ദാക്കാന്‍ പറ്റുമോയെന്ന കാര്യം മാത്രമാണ് പരിശോധിക്കുന്നതെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയാണ് സുപ്രീംകോടതി നിര്‍ണായക നിരീക്ഷണങ്ങള്‍ നടത്തിയത്. ഹാദിയയുടെ വിവാഹത്തിന്‍റെ നിയമസാധുത ഇവിടെ ചോദ്യം ചെയ്യാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. വിവാഹം ക്രിമിനില്‍ പ്രവൃത്തിയല്ലെന്നും അതിനാല്‍ അന്വേഷണവും വിവാഹവും രണ്ടാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഹാദിയയും ഷെഫിനും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹിതരായെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സുപ്രീംകോടതിക്ക് എന്ത് ചെയ്യാനാകുമെന്നും കോടതി ചോദിച്ചു.

സിറ്റിങ് ജഡ്ജിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം വേണ്ടത് എന്ന സുപ്രീംകോടതിയുടെ നിര്‍ദേശം എന്‍ഐഎ പാലിച്ചില്ലെന്ന് ഷെഫിന്‍ ജഹാന്‍റെ അഭിഭാഷകനായ കബില്‍ സിബല്‍ ചൂണ്ടിക്കാട്ടി. എന്‍ഐഎ കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

TAGS :

Next Story