Quantcast

കീഴാറ്റൂരിലെ സമര പന്തല്‍ കത്തിച്ച സംഭവം; 5 സിപിഎം അംഗങ്ങള്‍ ഉള്‍പ്പെടെ 12 പേര്‍ക്കെതിരെ കേസ്

MediaOne Logo

Sithara

  • Published:

    6 Jun 2018 12:43 AM GMT

കീഴാറ്റൂരിലെ സമര പന്തല്‍ കത്തിച്ച സംഭവം; 5 സിപിഎം അംഗങ്ങള്‍ ഉള്‍പ്പെടെ 12 പേര്‍ക്കെതിരെ കേസ്
X

കീഴാറ്റൂരിലെ സമര പന്തല്‍ കത്തിച്ച സംഭവം; 5 സിപിഎം അംഗങ്ങള്‍ ഉള്‍പ്പെടെ 12 പേര്‍ക്കെതിരെ കേസ്

സമര പന്തല്‍ കത്തിക്കുമ്പോള്‍ കീഴാറ്റൂര്‍ വയലില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ പോലും ഉണ്ടായിരുന്നില്ലെന്നായിരുന്നു പാര്‍ട്ടിയുടെ നിലപാട്.

കണ്ണൂര്‍ കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ സമര പന്തല്‍ കത്തിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. അഞ്ച് സിപിഎം അംഗങ്ങള്‍ ഉള്‍പ്പെടെ 12 പേര്‍ക്കെതിരെയാണ് കേസെടുത്തത്. സമര സമിതി നേതാവ് സി മനോഹരന്‍റെ പരാതി പ്രകാരമാണ് കേസ്.

സമര പന്തല്‍ കത്തിക്കുമ്പോള്‍ കീഴാറ്റൂര്‍ വയലില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ പോലും ഉണ്ടായിരുന്നില്ലെന്നായിരുന്നു പാര്‍ട്ടിയുടെ നിലപാട്. എന്നാല്‍ സമര സമിതി നേതാവ് സി മനോഹരന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത പന്ത്രണ്ട് പേരില്‍ അഞ്ച് പേര്‍ പാര്‍ട്ടി അംഗങ്ങളാണ്. ബാക്കിയുളളവരാകട്ടെ സജീവ പ്രവര്‍ത്തകരും. മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

ഇന്നലെയാണ് കീഴാറ്റൂരില്‍ ദേശീയപാത സര്‍വെക്കെത്തിയ ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിച്ച വയല്‍ക്കിളി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ പ്രതിരോധിക്കാന്‍ വയല്‍ക്കിളി നേതാക്കള്‍ ദേഹത്ത് ഡീസല്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. സമര സമിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതോടെ ഇവരുടെ സമര പന്തല്‍ സിപിഎം പ്രവര്‍ത്തകര്‍ തീയിട്ട് നശിപ്പിക്കുകയായിരുന്നു.

TAGS :

Next Story