Quantcast

താനൂരില്‍ കെ ആര്‍ ബേക്കറി ആക്രമണം: ഒരാള്‍ പിടിയില്‍

MediaOne Logo

Khasida

  • Published:

    6 Jun 2018 5:35 AM GMT

താനൂരില്‍ കെ ആര്‍ ബേക്കറി ആക്രമണം: ഒരാള്‍ പിടിയില്‍
X

താനൂരില്‍ കെ ആര്‍ ബേക്കറി ആക്രമണം: ഒരാള്‍ പിടിയില്‍

താനൂരില്‍ കെ ആര്‍ ബേക്കറി ആക്രമിച്ച കേസില്‍ ഒരാള്‍ പിടിയില്‍.

തിങ്കളാഴ്ച സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച ഹര്‍ത്താലിനിടെ താനൂരില്‍ കെ ആര്‍ ബേക്കറി ആക്രമിച്ച കേസില്‍ ഒരാള്‍ പിടിയില്‍. പുതിയകടപ്പുറം സ്വദേശി തക്കിച്ചന്റ പുരക്കല്‍ റാസിഖ് ആണ് പിടിയിലായത്.

ഹര്‍ത്താലിനിടെ ഒരുപറ്റം ആളുകള്‍ ബേക്കറി ആക്രമിക്കുന്നതിന്റെയും ബേക്കറിക്കുള്ളിലെ സാധനങ്ങള്‍ മോഷ്ടിക്കുന്നതിന്റെയും നശിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ പിന്നീട് വ്യാപകമായി സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു.

TAGS :

Next Story