Quantcast

ഹര്‍ത്താല്‍ പ്രചാരണ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച അഞ്ച് പേര്‍ കസ്റ്റഡിയില്‍

MediaOne Logo

Khasida

  • Published:

    6 Jun 2018 5:30 AM GMT

ഹര്‍ത്താല്‍ പ്രചാരണ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച അഞ്ച് പേര്‍ കസ്റ്റഡിയില്‍
X

ഹര്‍ത്താല്‍ പ്രചാരണ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച അഞ്ച് പേര്‍ കസ്റ്റഡിയില്‍

ആര്‍ എസ് എസിന്‍റെ മുന്‍ പ്രവര്‍ത്തകനായ അമര്‍നാഥ് ബൈജുവാണ് കേസിലെ മുഖ്യ പ്രതി. ഹര്‍ത്താല്‍ ആഹ്വാനം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ ഇവര്‍ പതിനാല് ജില്ലകളിലും ഗ്രൂപ്പുകളുണ്ടാക്കി. .

കത്വ സംഭവത്തിന്‍റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത് സംഘ പരിവാറുമായി ബന്ധമുള്ളവര്‍. അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആര്‍ എസ് എസിന്‍റെ മുന്‍ പ്രവര്‍ത്തകനായ അമര്‍നാഥ് ബൈജുവാണ് കേസിലെ മുഖ്യ പ്രതി. ഹര്‍ത്താല്‍ ആഹ്വാനം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ ഇവര്‍ പതിനാല് ജില്ലകളിലും ഗ്രൂപ്പുകളുണ്ടാക്കി. ഹര്‍ത്താലിന്‍റെ മറവില്‍ കലാപത്തിന് ആഹ്വാനം നല്‍കിയ മുഖ്യ ആസൂത്രകരാണ് പിടിയിലായതെന്നും പൊലീസ് പറഞ്ഞു.

വോയിസ് ഓഫ് യൂത്ത്, ജസ്റ്റിസ് ഫോർ സിസ്റ്റേഴ്സ് എന്നീ ഗ്രൂപ്പുകൾ വഴിയാണ് അക്രമത്തിന് ആഹ്വാനം ചെയ്തത്.മുൻ ആർ.എസ്.എസ് പ്രവർ റ കനായ കൊല്ലം തെന്മല സ്വദേശി അമർനാഥ് ബൈജുവാണ് സന്ദേശങ്ങൾ ആദ്യം കൈമാറിയത്. അമർനാഥ് ബൈജുവിനെ കൂടാതെ തിരുവനന്തപുരം സ്വദേശികളായ എം.ജെ.സിറിൽ, ഗോകുൽ ശേഖർ, സുധീഷ്, അഖിൽ എന്നിവരുടെ അറസ്റ്റാണ് '' രേഖപ്പെടുത്തിയത്.രണ്ട് ' 1ഗ്രൂപ്പുകളിലായി 11 അഡ്മിനുകളാണുള്ളത്.14 ജില്ലകളിലും ഹർത്താൽ ആഹ്വാനം ചെയ്ത് ഗ്രൂപ്പുകൾ ഉണ്ടാക്കിയിട്ടുണ്ട്.സംസ്ഥാനത്ത് ഹർത്താലുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്ത മുഴുവൻ കേസിലും ഇവർ പ്രതികളാവും അറസ്റ്റു രേഖപ്പെടുത്തിയ അഞ്ചു പേരെ കൂടാതെ മറ്റ് അഡ്മിനുകളും നിരീക്ഷണത്തിലാണ്. കലാപ ശ്രമം, പൊതുമുതൽ നശിപ്പിക്കൽ, പൊലിസിനെ ആക്രമിക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കു മേൽ ചുമത്തിയിട്ടുണ്ട്. അതേ സമയം വോയിസ് ഓഫ് യൂത്ത് ഗ്രൂപ്പ് നാലിന്റെ അഡ്മിൻ തിരൂർ കൂട്ടായിലുള്ള 16 കാരൻ പൊലിസിന്റെ നിരീക്ഷണത്തിലാണ്

TAGS :

Next Story