Quantcast

അധികൃതര്‍ വരുത്തുന്ന ചെറിയ പിഴവുകള്‍ മൂലം ഡല്‍ഹി സര്‍വ്വകലാശാലയില്‍ അവസരം കിട്ടാതെ വിദ്യാര്‍ഥികള്‍

MediaOne Logo

Jaisy

  • Published:

    6 Jun 2018 6:00 AM GMT

അധികൃതര്‍ വരുത്തുന്ന ചെറിയ പിഴവുകള്‍ മൂലം ഡല്‍ഹി സര്‍വ്വകലാശാലയില്‍ അവസരം കിട്ടാതെ വിദ്യാര്‍ഥികള്‍
X

അധികൃതര്‍ വരുത്തുന്ന ചെറിയ പിഴവുകള്‍ മൂലം ഡല്‍ഹി സര്‍വ്വകലാശാലയില്‍ അവസരം കിട്ടാതെ വിദ്യാര്‍ഥികള്‍

വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇതുവരെ ഇക്കാര്യത്തില്‍ പരിഹാരമായിട്ടില്ലെന്നും ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ പറയുന്നു

കേരളത്തിലെ അധികൃതര്‍ വരുത്തുന്ന ചെറിയ പിഴവുകള്‍ മൂലമാണ് ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രവേശനത്തിന് ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പലപ്പോഴും അവസരം നഷ്ടമാകുന്നത്. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇതുവരെ ഇക്കാര്യത്തില്‍ പരിഹാരമായിട്ടില്ലെന്നും ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ പറയുന്നു .

കേരളത്തില്‍ പ്ലസ് ടു സര്‍ട്ടിഫിക്കറ്റില്‍ കണക്കിന് നേരെ സയന്‍സ് , കൊമേഴ്സ് എന്ന് പ്രത്യേകം രേഖപ്പെടുത്തുന്നതാണ് ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ കോളേജുകള്‍ തടസ്സവാദം ഉന്നയിക്കാന്‍ കാരണം. മുന്‍പ് ഇത്തരത്തില്‍ രേഖപ്പെടുത്തിയിരുന്നില്ല. സര്‍ട്ടിഫിക്കറ്റിലെ പ്രശ്നം മൂലം അവസരം നഷ്ടപ്പെടാന്‍ കാരണമാകുമെന്ന് കഴിഞ്ഞ വര്‍ഷം വിദ്യാര്‍ത്ഥികള്‍ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഇത്തവണയും ഇത് ആവര്‍ത്തിച്ചിരിക്കുകയാണ്

മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് മതം എന്ന കോളത്തില്‍ ഇസ്ലാം എന്നും ജാതി എന്ന കോളത്തില്‍ ഇസ്സാം മാപ്പിള എന്നുമാണ് പല തഹസില്‍ദാര്‍മാരും രേഖപ്പെടുത്താറ്. എന്നാല്‍ ഇത് സെന്‍ട്രല്‍ ലിസ്റ്റില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണെന്നാണ് കോളേജ് അധികൃതര്‍ നിലപാട്. കേരളത്തിലെ സി ഇ മാര്‍ക്ക് കോളേജുകള്‍ കണക്കാക്കാറില്ലാത്തതും വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകാറുണ്ട്. മലയാളം വിഷയമായി എടുത്തുവര്‍ക്കും പ്രവേശനം വരുമ്പോള്‍ ബുദ്ധിമുട്ടാണെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു.

TAGS :

Next Story