Quantcast

ഇന്ധനവിലയിൽ സംസ്ഥാനം ഈടാക്കുന്ന നികുതി കുറച്ചു

MediaOne Logo

Sithara

  • Published:

    6 Jun 2018 5:51 AM GMT

ഇന്ധനവിലയിൽ സംസ്ഥാനം ഈടാക്കുന്ന നികുതി കുറച്ചു
X

ഇന്ധനവിലയിൽ സംസ്ഥാനം ഈടാക്കുന്ന നികുതി കുറച്ചു

ഐഎഎസ് തലപ്പത്ത് അഴിച്ചു പണി നടത്താനും മന്ത്രിസഭായോഗത്തിൽ തീരുമാനം

ഇന്ധനവിലയിൽ ഈടാക്കുന്ന സംസ്ഥാന നികുതിയിൽ ഇളവു വരുത്താൻ സർക്കാർ തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഐഎഎസ് തലപ്പത്ത് അഴിച്ചു പണി നടത്താനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി.

നിലവിൽ പെട്രോളിന് 19 രൂപ 22 പൈസയും ഡീസലിന് 15 രൂപ 35 പൈസയുമാണ് സംസ്ഥാന നികുതിയായി ഈടാക്കുന്നത്. ഈ അധിക വരുമാനത്തിൽ ഇളവു വരുത്താനാണ് മന്ത്രിസഭയോഗത്തിൽ തീരുമാനമായത്. എത്ര ശതമാനം ഇളവുവരുത്തണമെന്ന കാര്യം ധനവകുപ്പ് നിശ്ചയിക്കും. ജൂൺ 1 മുതലായിരിക്കും ഇളവ് പ്രാബല്യത്തിൽ വരിക. സർക്കാർ തീരുമാനത്തോടെ സംസ്ഥാനത്ത് ഇന്ധനവിലയിൽ കുറവുണ്ടാകും.

ഐഎഎസ് തലപ്പത്ത് വ്യാപക അഴിച്ച് പണി നടത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു. ആലപ്പുഴ കളക്ടർ ടി വി അനുപമയെ തൃശൂരിലേക്ക് സ്ഥലം മാറ്റി. പത്തനംതിട്ട കളക്ടർ ഡി ബാലമുരളിയെ പാലക്കാട്ടേക്കും മാറ്റി. തൃശൂർ, പാലക്കാട്,വയനാട്, പത്തനം തിട്ട കലക്ടർമാര്‍ക്കും സ്ഥലം മാറ്റമുണ്ട്. കടൽ ക്ഷോഭത്തിൽ വീട് തകർന്നവർക്ക് 10 ലക്ഷം രൂപ നൽകും. ദുരിതബാധിതർക്ക് ഒരു മാസത്തെ റേഷൻ സൌജന്യമായി നൽകാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി.

TAGS :

Next Story