Quantcast

സംസ്ഥാനം ഇന്ധന വില ഒരു രൂപ കുറയ്ക്കും

MediaOne Logo
സംസ്ഥാനം ഇന്ധന വില ഒരു രൂപ കുറയ്ക്കും
X

സംസ്ഥാനം ഇന്ധന വില ഒരു രൂപ കുറയ്ക്കും

കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ഒരു സന്ദേശമായാണ് ഇത് മുന്നോട്ടുവെക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു...

പെട്രോള്‍ ഡീസല്‍ വില ഒരു രൂപ കുറയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ധനവിലയില്‍ സംസ്ഥാനം ഈടാക്കുന്ന നികുതി കുറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ ധാരണയായി. ജൂണ്‍ ഒന്ന് മുതലായിരിക്കും പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവുണ്ടാവുക. ഒരു രൂപ കുറവുവരുത്തുന്ന രീതിയിലാണ് ഇളവ് വരുത്തുക.

നിലവിലെ വിലയില്‍ 32 ശതമാനം വാറ്റ് നികുതിയാണ് സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്നത്. ഇത് ഏകദേശം 19 രൂപയോളം വരും. വര്‍ദ്ധിപ്പിച്ച നികുതിയില്‍ ഇളവ് വരുത്തിയാണ് ഒരു രൂപ കുറക്കുക. കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ഒരു സന്ദേശമായാണ് ഇത് മുന്നോട്ടുവെക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Next Story