Quantcast

തിയറ്റർ ഉടമക്കെതിരെ കേസെടുത്തത് മേലുദ്യോഗസ്ഥന്റെ അറിവോടെയല്ലെന്ന് മുഖ്യമന്ത്രി

MediaOne Logo

Jaisy

  • Published:

    6 Jun 2018 1:03 AM GMT

തിയറ്റർ ഉടമക്കെതിരെ കേസെടുത്തത് മേലുദ്യോഗസ്ഥന്റെ അറിവോടെയല്ലെന്ന് മുഖ്യമന്ത്രി
X

തിയറ്റർ ഉടമക്കെതിരെ കേസെടുത്തത് മേലുദ്യോഗസ്ഥന്റെ അറിവോടെയല്ലെന്ന് മുഖ്യമന്ത്രി

ഉദ്യോഗസ്ഥന്റെ നടപടി ശരിയാണോ എന്ന് പരിശോധിക്കാൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്

ബാലപീഡനം പുറം ലോകത്തെ അറിയിച്ച എടപ്പാൾ തിയറ്റർ ഉടമക്കെതിരെ കേസെടുത്തത് മേലുദ്യോഗസ്ഥന്റെ അറിവോടെയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉദ്യോഗസ്ഥന്റെ നടപടി ശരിയാണോ എന്ന് പരിശോധിക്കാൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മറുപടി നൽകി. കേസെടുത്ത ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി.

തിയറ്ററിൽ വച്ച ബാലികയെ പീഡിപ്പിച്ച സംഭവം പൊലീസിൽ അറിയിക്കാൻ വൈകി എന്ന് ചൂണ്ടിക്കാട്ടിയാണ് എടപ്പാളിലെ തിയറ്റർ ഉടമ സതീശനെതിരെ ചങ്ങരംകുളം പൊലീസ് കേസെടുത്തത്. കേസിന്റെ ആദ്യഘട്ടം മുതൽ ഇത് തേച്ച് മായ്ച്ച് കളയാൻ പൊലീസ് ശ്രമം നടത്തിയെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

പൊലീസിന്റെ നടപടി തെറ്റാണോ ശരിയാണോ എന്ന് പരിശോധിക്കാൻ സയാക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി മറുപടി നൽകി. പരിശോധനയോ റിപ്പോർട്ടോ ഇല്ലാതെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മറുപടിയിൽ തൃപ്തരാകാതിരുന്ന പ്രതിപക്ഷം ആദ്യം സഭയുടെ നടുത്തളത്തിറങ്ങിയ ശേഷം പിന്നിട് സഭ വിട്ടു.

TAGS :

Next Story