Quantcast

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം; സഭ പിരിഞ്ഞു

MediaOne Logo

Jaisy

  • Published:

    6 Jun 2018 6:15 AM GMT

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം; സഭ പിരിഞ്ഞു
X

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം; സഭ പിരിഞ്ഞു

കേസില്‍ പ്രതികള്‍ രക്ഷപ്പെടുന്ന സാഹ്യചര്യമാണുള്ളതെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കികൊണ്ട് പ്രതിപക്ഷം ആരോപിച്ചു

നിയമസഭയില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. വരാപ്പുഴ കസ്റ്റഡി മരണക്കേസ് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നയിരുന്നു പ്രതിപക്ഷ പ്രതിഷേധം. കോടതിയിലുള്ള വിഷയമായതിനാല്‍ പരിഗണിക്കാനാവില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്. എന്നാല്‍ ഇതേ വിഷയത്തിലുള്ള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സഭയില്‍ മറുപടി നല്കിയിട്ടുണ്ടെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം മാത്രം എങ്ങനെ തടസമാകുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. എസ്പിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിക്കെന്നും വിഷയം ചര്‍ച്ച ചെയ്താല്‍ സര്‍ക്കാരിന്റെ യഥാര്‍ഥ മുഖം പുറത്ത് വരുമെന്നും ചെന്നിത്തല ആരോപിച്ചു.

TAGS :

Next Story