Quantcast

പൊലീസ് നിയമലംഘകരാവുന്ന സംഭവങ്ങള്‍ നിരന്തരമായി ആവര്‍ത്തിക്കുന്നത് ആശങ്കാജനകമാണെന്ന് വിഎസ്

MediaOne Logo

Jaisy

  • Published:

    6 Jun 2018 10:31 PM GMT

പൊലീസ് നിയമലംഘകരാവുന്ന സംഭവങ്ങള്‍ നിരന്തരമായി ആവര്‍ത്തിക്കുന്നത് ആശങ്കാജനകമാണെന്ന് വിഎസ്
X

പൊലീസ് നിയമലംഘകരാവുന്ന സംഭവങ്ങള്‍ നിരന്തരമായി ആവര്‍ത്തിക്കുന്നത് ആശങ്കാജനകമാണെന്ന് വിഎസ്

മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവരുമ്പോഴും ജനങ്ങള്‍ പ്രതിഷേധിക്കുമ്പോഴുമാണ് നിയമലംഘനങ്ങള്‍ സര്‍ക്കാര്‍ അറിയുന്നത്

എടത്തലയില്‍ യുവാവിന് നേരെയുണ്ടായ പൊലീസ് മര്‍ദ്ദനത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശം ശക്തം. പ്രതിപക്ഷം നിയമസഭയില്‍ വിഷയം ഉന്നയിക്കും. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് സര്‍ക്കാര്‍ വിവരം അറിയുന്നതെന്ന് വി എസ് അച്യുതാനന്ദനും കുറ്റപ്പെടുത്തി.

പൊലീസിന്റെ തുടര്‍ന്നുവരുന്ന അതിക്രമങ്ങളുടെ ഭാഗമായാണ് എടത്തലയിലുണ്ടായ സംഭവത്തെ പ്രതിപക്ഷം കാണുന്നത്. ഉസ്മാന്റെ ചിക്തിസാ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് സ്ഥലം എം എല്‍ എ കൂടിയായ അന്‍വര്‍ സാദത്ത് ആവശ്യപ്പെട്ടു. ഇതിനിടെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി വി എസ് അച്യുതാനന്ദനും രംഗത്തു വന്നു. പൊലീസ് നിയമലംഘകരാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ആശങ്കാജനകമെന്ന് വി എസ് പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരക്കാരായ പൊലീസുകാര്‍ക്ക് സേനയില്‍ സ്ഥാനമില്ലെന്ന സന്ദേശമാണ് നല്‍കേണ്ടത്. ഇതിനായി കര്‍ശന നടപടിയുണ്ടാകണമെന്നും വി എസ് ആവശ്യപ്പെട്ടു.

TAGS :

Next Story