Quantcast

നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് സർക്കാർ നൽകാനുള്ള കുടിശ്ശിക 195 കോടി കവിഞ്ഞു

MediaOne Logo

admin

  • Published:

    6 Jun 2018 12:54 AM GMT

നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് സർക്കാർ നൽകാനുള്ള കുടിശ്ശിക 195 കോടി കവിഞ്ഞു
X

നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് സർക്കാർ നൽകാനുള്ള കുടിശ്ശിക 195 കോടി കവിഞ്ഞു

വിഷുക്കൈനീട്ടമായി സംഭരണത്തുക നൽകുമെന്നായിരുന്നു കഴിഞ്ഞ സർക്കാരിന്റെ വാഗ്ദാനം. സീസണിലെ ഒടുവിലത്തെ നെല്ല് സംഭരണം കഴിഞ്ഞ് നൂറു ദിവത്തോളമാകുമ്പോഴും പട്ടിണിയിലും കർഷകർ കാത്തിരിപ്പിലാണ്.

നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് സർക്കാർ നൽകാനുള്ള കുടിശ്ശിക നൂറ്റിതൊണ്ണൂറ്റഞ്ച് കോടി കവിഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്ന സംഭരണത്തിന് ഇനി എപ്പോൾ തുക ലഭിക്കുമെന്ന് കർഷകർക്ക് ഒരുറപ്പുമില്ല. പുതിയ സർക്കാരിന്റെ ആദ്യ പ്രഖ്യാപനത്തിൽ സംഭരണത്തുകയെ സംബന്ധിച്ച പരാമർശമില്ലാത്തത് കർഷകരുടെ ആശങ്ക വർധിപ്പിക്കുന്നു.

വിഷുക്കൈനീട്ടമായി സംഭരണത്തുക നൽകുമെന്നായിരുന്നു കഴിഞ്ഞ സർക്കാരിന്റെ വാഗ്ദാനം. സീസണിലെ ഒടുവിലത്തെ നെല്ല് സംഭരണം കഴിഞ്ഞ് നൂറു ദിവത്തോളമാകുന്പോഴും പട്ടിണിയിലും കർഷകർ കാത്തിരിപ്പിലാണ്. ഒരു കിലോ നെല്ലിന് കേന്ദ്രത്തിന്റെ 14രൂപ 10പൈസയും സംസ്ഥാനത്തിന്റെ 7രൂപ 40പൈസയും ചേർത്ത് 21.രൂപ 50പൈസയാണ് കർഷകന് നൽകുന്നത്. കേന്ദ്ര വിഹിതം അൽപം വൈകിയാണെങ്കിലും ലഭിച്ചു. എന്നാൽ നൽകാനുള്ള തുകയെക്കുറിച്ച് സിവിൽ സപ്ലൈസ് കോർപറേഷന്അനക്കമില്ല.ഫെബ്രുവരി പകുതി മുതലാണ് സംഭരണം തുടങ്ങിയത്. കുടിശ്ശികയിൽ ആലപ്പുഴ ജില്ലയാണ് മുന്നിൽ. എഴുപത്തിയൊന്നു കോടി എൺപത്തിയേഴു ലക്ഷം രൂപ. പാലക്കാട്ടിത് മുപ്പത് കോടിയാണ്.

ഗഡുക്കളായി മാത്രമം ലഭിക്കുന്നസംഭരണത്തുക അൽപം വൈകിയാണെങ്കിലും ഒന്നിച്ച് ലഭിക്കണമെന്നതാണ് കർഷകരുടെ ആഗ്രഹം. ഇത്തവണത്തെ സ്കൂൾ പ്രവേശം നടക്കുന്നതിന് മുൻപ് ലഭിക്കാതിരുന്നത് കർഷകരുടെ ജീവിത പ്രതിസന്ധി കൂടിയിരിക്കുകയാണ്. സംഭരണത്തുക ലഭിക്കുന്നതിനായ് കർഷകർ സമരത്തിനൊരുങ്ങുകയാണ്.

TAGS :

Next Story