Quantcast

പെരുമ്പളം പാലത്തിന് ബജറ്റില്‍ 100 കോടി; ഇത് ഒമ്പതാം ക്ലാസുകാരന്റെ സമരത്തിന്റെ വിജയം

MediaOne Logo

Khasida

  • Published:

    6 Jun 2018 4:58 AM GMT

പെരുമ്പളം പാലത്തിന് ബജറ്റില്‍ 100 കോടി; ഇത് ഒമ്പതാം ക്ലാസുകാരന്റെ സമരത്തിന്റെ വിജയം
X

പെരുമ്പളം പാലത്തിന് ബജറ്റില്‍ 100 കോടി; ഇത് ഒമ്പതാം ക്ലാസുകാരന്റെ സമരത്തിന്റെ വിജയം

ഈ അധ്യയന വര്‍ഷത്തില്‍ പെരുമ്പളം നിവാസിയായ ഒമ്പതാം ക്ലാസുകാരന്‍ അര്‍ജുന്‍ സുരേഷ് പാലം പ്രഖ്യാപിക്കും വരെ കായലില്‍ ദിവസവും നീന്തുമെന്ന് പ്രഖ്യാപിച്ച് സമരമാരംഭിച്ചത്.

ആലപ്പുഴ പെരുമ്പളം പാലത്തിന് സംസ്ഥാന ബജറ്റില്‍ പണം അനുവദിച്ചപ്പോള്‍ അത് ഒരു ഒമ്പതാം ക്ലാസുകാരന്റെ സമരത്തിന്റെ വിജയം കൂടിയാണ്. ബജറ്റില്‍ 100 കോടി അനുവദിച്ചതോടെ പെരുമ്പളം ദ്വീപ് നിവാസികള്‍ ആഹ്ലാദത്തിലാണ്.

വര്‍ഷങ്ങളായി വേമ്പനാട് കായലിന്റെ മറുകരയില്‍ നിന്ന് ബോട്ടിലും ജങ്കാറിലും യാത്ര ചെയ്യുമ്പോള്‍ പാലം എന്നത് ഇവര്‍ക്ക് സ്വപ്നമായിരുന്നു. ഇതിനിടയിലാണ് ഈ അധ്യയന വര്‍ഷത്തില്‍ പെരുമ്പളം നിവാസിയായ ഒമ്പതാം ക്ലാസുകാരന്‍ അര്‍ജുന്‍ സുരേഷ് പാലം പ്രഖ്യാപിക്കും വരെ കായലില്‍ ദിവസവും നീന്തുമെന്ന് പ്രഖ്യാപിച്ച് സമരമാരംഭിച്ചത്. അങ്ങനെ അര്‍ജുന്‍ തന്റെ സ്കൂള്‍ യൂണിഫോം അഴിച്ച് വച്ച് പ്രതിഷേധ നീന്തല്‍ ആരംഭിച്ചു. സമരം പത്ത് ദിവസം പിന്നിട്ടതോടെ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാകുകയായിരുന്നു. തുടര്‍ന്നാണ് പുതിയ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പാലം ഇടം പിടിച്ചത്. ഇതോടെ പ്രദേശവാസികള്‍ വലിയ ആഹ്ലാദത്തിലാണ്.

ഇവിടെ പാലം വരുന്നതോടെ ദ്വീപ് നിവാസികള്‍ക്ക് നേരിട്ട് എറണാകുളത്തും ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കും യാത്ര ചെയ്യാം. പെരുമ്പളം ദ്വീപിലേക്ക് ബസുകള്‍ എത്തുന്നതോടെ യാത്രാ ക്ലേശത്തിനും പരിഹാരമാകും. ചേര്‍ത്തല, വൈറ്റില, കുണ്ടന്നൂര്‍, കലൂര്‍, കടവന്ത്ര തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്രയെളുപ്പമാകും.

TAGS :

Next Story