Quantcast

തിങ്കളാഴ്ച വരെ കനത്ത മഴ തുടരും

MediaOne Logo

Khasida

  • Published:

    17 Jun 2018 8:30 PM GMT

തിങ്കളാഴ്ച വരെ കനത്ത മഴ തുടരും
X

തിങ്കളാഴ്ച വരെ കനത്ത മഴ തുടരും

കേരള - ലക്ഷദ്വീപ് തീരത്ത് 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശും. ഉയര്‍ന്ന തിരമാലക്കും സാധ്യതയുണ്ട്.

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. കേരള -ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റ് വീശും. കാലവര്‍ഷ കെടുതി നേരിടാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും കലക്ടര്‍മാര്‍ക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഏഴ് മുതല്‍ 11 സെന്‍റീമീറ്റര്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാനിരീക്ഷണം കേന്ദ്രം അറിയിക്കുന്നത്. ആലപ്പുഴ മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ അടുത്ത 24 മണിക്കൂറില്‍ 20 സെന്‍റീമീറ്റര്‍ വരെ മഴയുണ്ടാകും. കനത്ത മഴ തിങ്കളാഴ്ച വരെ തുടരുമെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

ലക്ഷദ്വീപിലും കനത്ത മഴക്ക് സാധ്യതയുണ്ട്. കേരള - ലക്ഷദ്വീപ് തീരത്ത് 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശും. ഉയര്‍ന്ന തിരമാലക്കും സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ കേരള- കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദേശം. കാലവര്‍ഷ കെടുതി നേരിടുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി കലക്ടര്‍മാര്‍ക്കും ചീഫ് സെക്രട്ടറിക്കും നിര്‍ദേശം നല്‍കി.

കാലവര്‍ഷം കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയ കോഴിക്കോട് ജില്ലയിലേക്ക് കേന്ദ്രദുരന്തനിവാരണസേനയെ അയക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 48 പേരടങ്ങുന്നതാണ് സംഘം. അടിയന്തര ഘട്ടം നേരിടാന്‍ ഒരു സംഘത്തെ കൂടി കേന്ദ്രം സംസ്ഥാനത്തേക്ക് എത്തിക്കും. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് പൊലീസിനും, ഫയര്‍ഫോഴ്സിനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Next Story