Quantcast

രാജ്യസഭാ സീറ്റ് മാണിക്ക്: വീഴ്ചയുണ്ടായിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല

MediaOne Logo

Khasida

  • Published:

    18 Jun 2018 6:56 AM GMT

രാജ്യസഭാ സീറ്റ് മാണിക്ക്: വീഴ്ചയുണ്ടായിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല
X

രാജ്യസഭാ സീറ്റ് മാണിക്ക്: വീഴ്ചയുണ്ടായിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല

കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലാണ് രാജ്യസഭാ സീറ്റ് വിവാദത്തിലെ വീഴ്ച പ്രതിപക്ഷനേതാവ് സമ്മതിച്ചത്.

രാജ്യസഭാ സീറ്റ് മാണിക്ക് നല്‍കിയതില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല. കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലാണ് ചെന്നിത്തല വീഴ്ച സമ്മതിച്ചത്. ഉമ്മന്‍ചാണ്ടിക്ക് കൊമ്പുണ്ടോ എന്ന് ചോദിച്ച പി ജെ കുര്യനാണ് ഉമ്മന്‍ചാണ്ടിക്കെതിരായ ആക്രമണത്തിന് നേതൃത്വം വഹിച്ചത്. ഉമ്മന്‍ ചാണ്ടിക്ക് കൊമ്പുണ്ടെന്ന് പറഞ്ഞ് എ ഗ്രൂപ്പ് പ്രതിരോധം തീർത്തു. ആര്‍എസ്‍പിയുമായുള്ള കരാർ രേഖകളുമായി സുധീരനും എത്തി.

രൂക്ഷമായ വാഗ്വാദങ്ങള്‍ നടന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലാണ് രാജ്യസഭാ സീറ്റ് വിവാദത്തിലെ വീഴ്ച പ്രതിപക്ഷനേതാവ് സമ്മതിച്ചത്. പോരായ്മകള്‍ ഉണ്ടായിട്ടുണ്ട്. ഇനി ഇത്തരം കാര്യങ്ങള്‍ രാഷ്ട്രീയകാര്യ സമിതിയില്‍ ആലോചിച്ച് വേണം മുന്നോട്ടുപോകാനെന്നം ചെന്നിത്തല പറഞ്ഞു. കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷനേതാവും പോകുന്ന ഡല്‍ഹി ചര്‍ച്ചകളില്‍ മൂന്നാമനായി ഉമ്മന്‍ചാണ്ടി വരാന്‍ ഉമ്മന്‍ചാണ്ടിക്കെന്താ കൊമ്പുണ്ടോ എന്നായിരുന്നു പി ജെ കുര്യന്‍റെ വിമര്‍ശം.

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ പാര്‍ട്ടി പ്രവര്‍ത്തനത്തിനായി ഓടുന്ന ഉമ്മന്‍ചാണ്ടിക്ക് കൊമ്പുണ്ടെന്ന് ബെന്നി ബെഹനാന്‍ തിരിച്ചടിച്ചു. ഉമ്മന്‍ചാണ്ടി തെരുവില്‍ കൊട്ടേണ്ട ചെണ്ടയല്ല തുടര്‍ന്നാല്‍ പാര്‍ട്ടിയില്‍ പ്രത്യാഘാതമുണ്ടാകുമെന്ന് പി സി വിഷ്ണുനാഥും പറഞ്ഞു. സീറ്റ് ഇടപാടല്‍ ഗൂഢാലോചന നടന്നെന്നും എ ഐ സിസി അന്വേഷണം വേണമെന്നും പി ജെ കുര്യന്‍ ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടിയുടെ ഹൈദരാബാദ് യാത്ര ബോധപൂര്‍വമായ ഒഴിവാകലാണെന്ന് പി സി ചാക്കോയും പറഞ്ഞു.

യുപിഎയുടെ ഭാഗമാകണമെന്നും ആര്‍എസ്‍പിബിയിൽ ലയിക്കണമെന്നും ആര്‍എസ്പിയുമായുണ്ടാക്കിയ കരാർ സംബന്ധിച്ച വാര്‍ത്തകള് ഹാജരാക്കുകയാണ് സുധീരൻ ചെയ്തത്. 5 മിനിറ്റുകൊണ് ധാരണയുണ്ടാക്കിയെന പ്രസ്താവന ചെന്നിത്തല തിരുത്തണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
പരസ്യപ്രസ്താവനകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയാണ് രാഷ്ട്രീകാര്യ സമിതി പിരിഞ്ഞത്.

Next Story